കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ 75ാം വാർഡ് പരിധിയിലെ മരക്കാട്ടിരി–കാട്ടിൽ പറമ്പ് റോഡിന്റെ നവീകരണ പ്രവൃത്തി വനം–വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ വി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ സ്വയംഭരണ റോഡ് പുനരുദ്ധാരണ ഫണ്ടിൽനിന്ന് പതിനെട്ട് ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. എ.ഇ. ജോളി കെ.എസ്. റിപ്പോർട്ട് അവതരിപ്പിച്ചു.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. റിജു, വി.വി. ഖാദർ, ഷജിൽ, എ.കെ. പ്രജോഷ്, അഡ്വ. ഐ.വി. രാജേന്ദ്രൻ, വാർഡ് വികസന കൺവീനർ കെ. നിഷ എന്നിവർ സംസാരിച്ചു. കൺവീനർ പി.കെ. ബൈജു സ്വാഗതം പറഞ്ഞു. ചെയർമാൻ കെ.കെ. റഹിം നന്ദി അറിയിച്ചു.
















