കൊയിലാണ്ടി: കൊയിലാണ്ടി ബപ്പങ്ങാട് ഭാഗത്ത് ട്രെയിനിൽ നിന്ന് വീണ യുവാവ് മരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മഹേഷ് (31) ആണ് മരിച്ചത്.
പാലക്കാട് നെമ്മാറിൽ നിന്ന് കുടുംബസമേതം നാട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിനിൽനിന്ന് തെറിച്ചുവീഴുകയായിരുന്നു. അപകടസമയത്ത് അദ്ദേഹത്തോടൊപ്പം അച്ഛനും അമ്മയും ഉണ്ടായിരുന്നു.
മൃതശരീരം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കും മാറ്റി.
















