കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് പഞ്ചായത്തിലെ മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടിമറ്റം പതിമൂന്നാം വാർഡ് മെമ്പർ നിസ സലീമിന്റെ ഭർത്താവ് സലീം (54) ആണു മരിച്ചത്.
ഇന്ന് രാവിലെ നാട്ടുകാർ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടതായി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മരണവിവരം സ്ഥിരീകരിച്ചു.
ആത്മഹത്യയാണെന്നതാണ് പ്രാഥമിക നിഗമനം.സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് സൂചന. മരണവുമായി ബന്ധപ്പെട്ട് മാറ്റ് ദുരൂഹതകളൊന്നും നിലവിൽ ഇല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
















