പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ ഷറഫുദ്ദീന്‍, സംഗീത് പ്രതാപ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് ഒരുക്കുന്ന ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍’ എന്ന പുതിയ സിനിമയുടെ പൂജ, സ്വിച്ച് ഓണ്‍ ചടങ്ങുകള്‍ നടന്നു. ‘പ്രേമലു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഖില ഭാര്‍ഗവന്‍ ആണ് നായിക.
ഡോ. പോള്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, സുജിത് ജെ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥ- തിരക്കഥ- സംഭാഷണം എന്നിവ രചിച്ചത് നിലീന്‍ സാന്ദ്രയാണ്. കോട്ടയം നസീര്‍, ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, പാര്‍വ്വതി ആര്‍. കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.
ഛായാഗ്രഹണം: അഖില്‍ സേവ്യര്‍, എഡിറ്റര്‍: ചമന്‍ ചാക്കോ, സംഗീതം: മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍: നിക്‌സണ്‍ ജോര്‍ജ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രങ്ങള്‍: ആരതി ഗോപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂങ്കുന്നം, കലാസംവിധാനം: അപ്പുണ്ണി സാജന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ദേവ്, വിഎഫ്എക്‌സ്: പിക്ടോറിയല്‍ വിഎഫ്എക്‌സ്, മരാജ്ജാര വിഎഫ്എക്‌സ്, അസ്സോസിയേറ്റ് ഡയറക്ടര്‍: അജിത് ജോസ്, അസ്സോസിയേറ്റ് ക്യാമറാമാന്‍: വിശോക് കളത്തില്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ബിബിന്‍ സേവ്യര്‍, സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: മുബീന്‍ മുഹമ്മദ്, ആല്‍ബിന്‍ ഷാജി, ഷഫീഖ്, ഡിസൈന്‍സ്: യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷന്‍: ഡ്രീം ബിഗ് ഫിലിംസ്.
















