ബിഗ്‌ബോസ് സീസൺ 7 ലെ മത്സരാർത്ഥി അനുമോളെ സപ്പോർട്ട് ചെയ്യുന്നത് എല്ലാം അനുമോൾടെ പി ആർ ആണെന്ന് സീരിയൽ ആക്ടർ മനോജ് കുമാർ.
അനുമോളെ തനിക്ക് നേരിട്ട് പരിചയമില്ല. എനിക്ക് ആരുടേയും പക്ഷം പിടിച്ചു ജീവിക്കേണ്ട ആവശ്യമില്ല. അനുമോളെ സപ്പോർട്ട് ചെയ്യുന്ന ജനങ്ങൾ എല്ലാം പി ആർ ആണെങ്കിൽ ഞാനും അനുമോളുടെ പി ആർ ആണ്.
ദുഃഖിതരെ പീഡിതരെ നിങ്ങൾ നല്ല മനസ്സോടെ ആണ് ജീവിക്കുന്നതെങ്കിൽ ദൈവം കൂടെയുണ്ട്. കുരുക്ഷേത്ര യുദ്ധത്തിൽ കൗരവർ നിരന്നു നിൽകുമ്പോൾ നിരാധുനായ തെരളിയായി നിന്ന ഭഗവാൻ കൃഷ്ണൻ ആയിരുന്നു പാണ്ഡവരുടെ കരുത്ത്. അത് പോലെ ഈശ്വരൻ കൂടെ ഉണ്ടെങ്കിൽ ഒന്നിനെയും ഭയപ്പെടേണ്ട. അനുമോളുടെ പി ആർ 16ലക്ഷം കൊടുത്തു എന്നൊക്കെ പറയുമ്പോഴും അനുമോളുടെ പി ആർ ദൈവം ആണെന്ന് മനോജ് കുമാർ പറയുന്നു. അനുമോളെ എല്ലാവരും ഒറ്റപ്പെടുത്തുകയായിരുന്നു. ജിസ്സയിൽ ബിഗ്‌ബോസിനെ പറ്റിച്ചപ്പോൾ അനുമോൾ അവർക്ക് വേണ്ടി ശക്തമായി പോരാടി. അതിനാൽ ജിസ്സയിൽ ഉണ്ടാക്കിയ അടിമകൾ ആയിരുന്നു അപ്പാനി, അക്ബർ, നെവിൻ, ആര്യനെ ഒക്കെ സ്വാധീനിച്ചു. അതിനാൽ ആണ് ഇവർക്കൊക്കെ അനുമോൾ ശത്രു ആയി മാറി. ജിസ്സയിൽ എല്ലാ ദുഷ്ടതയും മറച്ചു വച്ച് പൂച്ചയായി നടക്കുകയിരുന്നു.
മാലാഖയുടെ ആവരണം അണിഞ്ഞ ഒരു മഹിളാരത്നം ആയിരുന്നു ജിസ്സെയിൽ. അനുമോളെ എതിർത്തവർ ഒക്കെ എവിക്ട് ആയി പോയി. അത്രയും വലിയ പി ആർ അനുമോളിന് ഇല്ല. പക്ഷേ അനുമോളിന് ഒരു പി ആർ ഉണ്ട് അത് ദൈവം ആണ്. അനുമോൾ വളരെ പാവം ആണെന്നും മനോജ് ലൈവിൽ പറയുന്നു.
എന്തുകൊണ്ടാണ് ഒരാളെ നമ്മൾ ശ്രദ്ധിക്കുന്നത്? അയാളുടെ പ്രവർത്തികൊണ്ടും അയാളുടെ സ്വഭാവം കൊണ്ടുമാണ്.
അനുമോളോട് മിണ്ടുകയോ മൈൻഡ് ചെയ്യുകയോ ചെയ്യാതെ പോയ ആര്യന്റെ അടുത്താണ് അനുമോൾ ഇന്ന് സംസാരിക്കുന്നത്. അപ്പോൾ നിങ്ങൾക്ക് ഇത് കണ്ടിട്ട് എന്താണ് നിങ്ങളുടെ അഭിപ്രായം? നമ്മൾ ആരുടെ പി.ആർ ആയി മാറും? അത് നിങ്ങളൊന്ന് ചിന്തിച്ചിട്ട് പറയണം, കേട്ടോ.
ഒരു പിണക്കവും കേറുവോ അല്ലെങ്കിൽ ‘നീ എന്തുകൊണ്ടാണ് എന്നെ എന്നോട് മിണ്ടാതെ പോയത്’ എന്ന് പോലും അനുമോൾ ചോദിക്കുകയോ അല്ലെങ്കിൽ ഒന്നുമില്ല. സാധാരണ എല്ലാവരോടും എങ്ങനെയാണോ പെരുമാറുന്നത്, അതേപോലെ അനുമോൾ കൈ കൊടുത്ത് സംസാരിക്കുന്നുണ്ട്. ആര്യനും അതുപോലെ തന്നെ. ആര്യന് നന്നായിട്ട് മനസ്സിലായി അത് തെറ്റായി പോയതുള്ളത്.
എവിക്റ്റായി പോയതിനുശേഷം ആര്യൻ കൊടുത്ത ഇന്റർവ്യൂവിനകത്ത് ഏറ്റവും കൂടുതൽ ചോദിച്ച ഒരു ചോദ്യം ഇത് തന്നെയാണ്: എന്താണ് ആ അനുമോളുടെ അടുത്ത് മിണ്ടാതെ നിങ്ങൾ ആ വീട്ടിൽ നിന്നിറങ്ങിയത് എന്നാണ്. അവസാനം ഉത്തരമില്ലാതെ പറഞ്ഞത് ഒറ്റ കാര്യമാണ്, “ഞാൻ കണ്ടില്ല”. അത്രയും കണ്ടസ്റ്റന്റുകൾ നിൽക്കുന്നിടത്ത് അനുമോൾ എന്താ കടുക് വല്ലോമാണോ കാണാതിരിക്കാൻ? ഒരാളെ നമ്മൾ അവരുടെ ഫാൻ ആയി നമ്മൾ മാറുന്നെങ്കിൽ, അയാളിലുള്ള എന്തെങ്കിലും ഇതുപോലുള്ള നല്ല കാര്യങ്ങൾ കാണുമ്പോൾ മാത്രമാണ് നമ്മൾ അവരുടെ ഫാൻ ആകുന്നത്.
ഏതായാലും ബിഗ്ഗ്‌ബോസ് സീസൺ 7നിൽ വിജയി അനുമോൾ ആണെന്ന് പ്രേക്ഷകർ ഉറപ്പിച്ചു കഴിഞ്ഞു.
















