മലയാള സിനിമയിലെ മുതിർന്ന നടനാണ് ജനാർദനൻ. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരം കൂടിയാണ് ജനാർദനൻ. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പ്രണയത്തെക്കുറിച്ചും വിവാഹത്തെപ്പറ്റിയും തുറന്നു സംസാരിക്കുകയാണ് നടൻ. തനിക്ക് പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു എന്നും ഇക്കാര്യം ഭാര്യയ്ക്ക് അറിയാമായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.
‘‘ഞാൻ എന്റെ വളരെ അടുത്ത ബന്ധുവിനെ ആണ് കല്യാണം കഴിച്ചത്. നായർ സമുദായത്തിൽ അത് അത്ര പിന്തുണ കിട്ടുന്ന കാര്യമല്ല. ആ പെൺകുട്ടിയുമായി ചെറുപ്പത്തിലേ നല്ല അടുപ്പമായിരുന്നു. ചെറുപ്പത്തിലേ എനിക്ക് നല്ല തന്റേടം ഉണ്ടായിരുന്നു. അങ്ങനെയാണ് ആരെയും വകവയ്ക്കാതെ അവരെ കല്യാണം കഴിച്ചത്. എന്റെ ഭാര്യ പഠിച്ചതെല്ലാം ഡല്‍ഹിയിലാണ്. അവൾ വളരെ നന്നായി ഹിന്ദിയും ഇംഗ്ലിഷും ഒക്കെ പറയും. വളരെ സുന്ദരിയും നന്നായി പെരുമാറുന്ന ആളുമായിരുന്നു. അവളുടെ അച്ഛൻ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ ആയിരുന്നു. വളരെ നല്ല വിദ്യാഭ്യാസവും സ്റ്റാന്‍ഡേര്‍ഡ് ഓഫ് ലിവിങും ആയിരുന്നു.
എന്റെ ജീവിതത്തിലെ തീരുമാനങ്ങൾ എല്ലാം ശരിയായിരുന്നു. പക്ഷേ ഒരു പതിനെട്ട് വര്‍ഷം ഞാന്‍ മറ്റൊരു സ്ത്രീയുമായി ഒരു ബന്ധത്തില്‍ ആയിരുന്നു. അവര്‍ക്ക് വേണ്ടി ഞാന്‍ ചെയ്യാവുന്നത് ഒക്കെ ചെയ്തിട്ടുണ്ട്. എന്റെ ഭാര്യയ്ക്ക് അത് അറിയാമായിരുന്നു. അവള്‍ക്ക് അത് താത്പര്യമില്ലായിരുന്നു എന്നാലും അഡ്ജസ്റ്റ് ചെയ്തു പോയി. എന്റെ ഭാര്യയ്ക്ക് ലൈംഗിക ബന്ധത്തില്‍ ഇഷ്ടമില്ലാതെയായി, അതുകൊണ്ടാണ് ഞാന്‍ മറ്റൊരു സ്ത്രീയുമായി അടുത്തത്. മനുഷ്യനല്ലേ അങ്ങനെ പറ്റിപോയതാണ്. പക്ഷേ ഞാൻ അവര്‍ക്ക് വേണ്ടത് എല്ലാം ചെയ്തു കൊടുത്തു.
അവസാനം അവളുടെ മകന്‍ നല്ല നിലയിലായപ്പോള്‍ ഇത് മോശമല്ലേ ആരെങ്കിലും അറിഞ്ഞാലോ എന്നോര്‍ത്ത് ആ ബന്ധം അവർ വിട്ടുകളഞ്ഞു. ഭാര്യയോട് വലിയ സ്നേഹം ഉള്ള ആള് എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ബന്ധത്തിലേക്ക് പോയതെന്നൊക്കെ പലരും ചോദിക്കാറുണ്ട്. പക്ഷേ ഞാൻ എവിടെ പോയാലും എന്റെ ഭാര്യയ്ക്ക് അറിയാമായിരുന്നു. ചെറുപ്പം മുതല്‍ അവള്‍ക്ക് എന്നെ അറിയാമായിരുന്നു. എവിടെപ്പോയാലും നമ്മുടെ ആള്‍ എങ്ങനെയാണെന്ന് അവളുടെ മനസ്സില്‍ ഒരു വിചാരമുണ്ട്. ഈ ബന്ധം കൊണ്ട് നകുടുംബത്തിൽ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഇതൊക്കെ ഞാൻ തുറന്നു പറയുകയാണ്. ഇങ്ങനെയൊരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത് അല്ലാതെ വേറെയൊരു ബ്ലാക്ക്മാർക്കും എനിക്കില്ല.’’ ജനാർദനൻ പറയുന്നു.
















