പട്ടാഴിയിലെ ആസ്ഥാന പാട്ടുകാരനായി അദ്വൈതിന്റെ വളര്‍ച്ച ഇവിടെ തുടങ്ങുകയാണ്. പട്ടാഴി ജി.വി.എച്ച്.എസ്.എസിലെ
എട്ടാം ക്ലാസ്സുകാരന്‍ തന്റെ സ്‌കൂളിലെ ക്ലാസ് മുറിയില്‍ ഒരു പാട്ട് പാടി ഞെട്ടിച്ചു. കൂടെ പഠിക്കുന്നവരെല്ലാം നിശബ്ദം അത് കേട്ടിരിക്കുന്നു. അധ്യാപകന്റെ മുമ്പില്‍ അവന്‍ പാടി തുടങ്ങിയതോടെ എല്ലാം മറന്നുപോകുന്ന ഫീല്‍. ചെക്കന്‍ എംന്ന സിനിമയിലെ “ഒരു കാറ്റ് മൂളുണത്…ഒരു പാട്ട് മൂളണ്” എന്നു തുടങ്ങുന്ന പാടാണ് അദ്വൈതിന്റെ നാവില്‍ നിന്നും ഒഴുകിയത്.
ആയാസപ്പെടാതെയുള്ള അദ്വൈതിന്റെ പാട്ട് കേട്ടവരെല്ലാം നല്ലതു പറയുക മാത്രമല്ല, ഉയരങ്ങളില്‍ എത്തുമെന്നും പറയുന്നുണ്ട്. അദ്വൈതിന്റെ പാട്ട് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഘര്‍ഷവും സമാധാനമില്ലാത്തതുമായ വാര്‍ത്തകള്‍ വായിച്ച് തലപെരുത്തിരിക്കുന്നവര്‍ ഈ കൊച്ചു മിടുക്കന്റെ പാട്ട് ഒന്ന് കേള്‍ക്കണം. നാളത്തെ പാട്ടുകാരന്റെ മുഖമുണ്ട് അദ്വൈതിന്.
ക്ലാസ്മുറിയില്‍ വെച്ച് അവന്‍ പാടിയ പാട്ട് ഇതാണ്
കഴിഞ്ഞ ദിവസം ഒരു ഗാനമേളയില്‍ അവസരം ചോദിച്ചു വാങ്ങിയ ശേഷം പാട്ടുകൊണ്ട് വിസ്മയം തീര്‍ത്തതിനു പിന്നാലെയാണ് അദ്വൈതിനെ ക്ലാസ് മുറിയില്‍ വെച്ച് പാടിച്ചത്. പട്ടാഴിയിലെ പാട്ടുകാരന്‍ കുട്ടിയെ സോഷ്യല്‍ മീഡിയയില്‍ അനുമോദനങ്ങള്‍ കൊണ്ട് മൂടുകയാണ്. അുമോദിക്കുന്നവരോടെല്ലാം അദ്വൈതിന്‍ഫെ അമ്മ നന്ദിയും പറയുന്നുണ്ട്. രശ്മി കെ.ആര്‍ ആണ് അദ്വൈതിന്റെ അമ്മ.
CONTENT HIGH LIGHTS; Shocked by singing a crazy song in class: Advait’s song goes viral: Mom thanks him for the encouragement; Social media says he will reach heights; Listen to Advait’s crazy song in the video
















