നിങ്ങൾ ഒരു സിനിമ പ്രേമിയാണോ? എന്തുകൊണ്ടാണ് എനിക്ക് മാത്രം ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിക്കുന്ന ഒരു പെൺകുട്ടിയാണോ? എന്ത് സംഭവിച്ചാലും ഒരിക്കലും വിട്ടു പോകില്ല എന്ന് പറയുന്ന ഒരു കൂട്ടുകാരി നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ” ബാഡ് ഗേൾ” എന്ന സിനിമ. വർഷാ ഭാരത് സംവിധാനം ചെയ്ത ‘ബാഡ് ഗേൾ’ ഒരു മനോഹരമായ സിനിമയാണ്. ഇതിന്റെ കേന്ദ്ര കഥാപാത്രമായ രമ്യ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളും അവഗണനകളും , അവൾ സ്വയം അന്വേഷിക്കുന്ന ഒരു യുവതിയാണ്. അവളുടെ സ്വന്തം മനസ്സിനുള്ളിലെ സ്ഥിരത ഇല്ലായ്മയും സിനിമ വളരെ സത്യസന്ധമായി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
രമ്യ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് രമ്യ വളരുന്നത്. അവളുടെ പ്രശ്നങ്ങളും സംഘർഷങ്ങളും ആ പ്രിവിലേജ്ഡ് പശ്ചാത്തലത്തിനുള്ളിൽ സംഭവിക്കുന്നവയാണ്. ഒരു സാധാരണ കുടുംബത്തിൽ പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, സ്കൂളിലെ കർശനത, സ്ഥിരതയില്ലാത്ത പ്രായത്തിന്റെ ആകാംക്ഷയിൽ ഉണ്ടാക്കുന്ന ബോയ്ഫ്രണ്ടുകൾ… ഇവയൊക്കെ സിനിമയിലെ ഏറ്റവും വലിയ കാതലാണ്. പക്ഷേ സിനിമയുടെ കവർന്നെടുക്കുന്ന ഭാഗം എന്താണെന്നാൽ കഥ സത്യസന്ധമാണ്, അതുകൊണ്ട് ഏത് പെൺകുട്ടിക്കും ഇത് റിലേറ്റ് ചെയ്യാൻ പറ്റും. ഏതൊരു ഘട്ടത്തിലും തകർന്നുപോകുമ്പോൾ ചേർത്തുപിടിക്കുന്ന ഒന്നിലേക്കും തള്ളിയിടാത്ത, ജീവിക്കാൻ വേണ്ടി പിടിച്ചു നിർത്തുന്ന സെൽവി എന്ന കൂട്ടുകാരിയും. ശരണ്യ രവിചന്ദ്രൻ എന്ന ആക്റ്ററിന്റെ പെർഫോമൻസ് എടുത്തു പറയേണ്ടതാണ്. ആ സിനിമയിൽ തന്നെ ഒരു വരിയുണ്ട് രമ്യ സെൽവിയോട് ചോദിക്കുന്നത്..
” നീ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു..? ”
അപ്പോൾ സെൽവി പറയുന്ന മറുപടിയുണ്ട്..
” നീ എപ്പോഴേ ചത്തുപോകുമായിരുന്നു എന്ന്… ” ഓരോ പെൺകുട്ടികളുടെയും ജീവിതത്തിൽ സെൽവിയെ പോലെ ഒരു കൂട്ടുകാരിയും കാണും. എല്ലാംകൊണ്ടും ഈ സിനിമ നമ്മുടെ വളരെയധികം അതിശയിപ്പിക്കുന്നുണ്ട്.
കോളേജിലെ തന്റെ ഇരുപതുകളുടെ റെക്കലസ് ജീവിതം, പിന്നെ 30 കളിൽ താനാരാണെന്ന് തിരിച്ചറിവ് ഈ യാത്ര കണ്ടിട്ടുള്ള എല്ലാവരും രമ്യയിൽ ഒരു ഭാഗം കാണും.
‘ബാഡ് ഗേൾ’ ഒരു ലവ്സ്റ്റോറി അല്ല. ഇത് രമ്യയും അവളുടെ ഉള്ളിലുള്ള പിടിച്ചു കെട്ടിയ പെൺകുട്ടിയും തമ്മിലുള്ള സംഭാഷണങ്ങളുടെ സിനിമയാണ്. ഒരു ഡയറി എൻട്രികൾ പോലെയോ വ്യക്തിഗത ബ്ലോഗുകളെയോ പോലെ തോന്നുന്ന നറേഷനാണ് ചിത്രത്തിൽ. അതുകൊണ്ടാണ് മറ്റു കഥാപാത്രങ്ങൾ പലപ്പോഴും ഒൺ ഡിമെൻഷനാൽ ആയി തോന്നുന്നത് കാരണം നാം അവരെ കാണുന്നത് രമ്യയുടെ കണ്ണിലൂടെ മാത്രം.

ഒരു കഥാപാത്രത്തിന് മാത്രം ആഴമേറെയുണ്ട് അമ്മ. രമ്യ വളരുന്തോറും തന്റെ അമ്മയെ തിരിച്ചറിയുന്ന രീതിയും അതിന്റെ വികാരവും വളരെ സ്വാഭാവികമാണ്.
ചിത്രത്തിന്റെ രാഷ്ട്രീയ ശബ്ദങ്ങൾ
കുറച്ച് രംഗങ്ങളിൽ, സിനിമ പൊളിറ്റിക്കൽ മോമെൻറ്സ് കാണാം ഒരു ട്രാൻസ്വുമൺ വരുന്ന രംഗം, ഇർഫാൻ എന്ന മുസ്ലിം ബോയ്ഫ്രണ്ട്, കുടുംബത്തിലെ ഇന്റർ കാസ്റ്റ് മാര്യേജ് , എന്നിവ സിനിമയുടെ ടോൺ-നോട് പൊരുത്തപ്പെടുന്നില്ല.
കാരണം രമ്യ തന്നെ രാഷ്ട്രീയബോധമുള്ള ആളല്ല; അവൾ കൂടുതൽ സെൽഫ് സെന്റർഡ് ആണ്. അതുകൊണ്ട് ഈ പൊളിറ്റിക്കൽ ടിക്ക് ബോക്സ് മോമെൻറ്സ് അല്പം ഔട്ട് ഓഫ് പ്ലേസ് ആയി തോന്നും.
അമിത് ത്രിവേദിയുടെ സംഗീതം സിനിമയ്ക്ക് വലിയ എനർജി നൽകുന്നു. രമ്യയായ അഞ്ജലി ശിവരാമന്റെയും, അമ്മയായ ശാന്തിപ്രിയയുടെയും പ്രകടനം ചിത്രത്തെ കൂടുതൽ ശക്തമാക്കുന്നു.
















