വെഞ്ഞാറമൂടിനെ ഇളക്കി മറിക്കാൻ വേടൻ എത്തുന്നു. ഈ വരുന്ന ഡിസംബർ 27ന് മുസ്സ്ലീം അസോസിയേഷൻ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ആണ് വേടൻ എത്തുന്നത്. വീര 2025 മ്യൂസിക്കൽ ഇവന്റിന് ആണ് വേടൻ വെഞ്ഞാറമൂടിലേക്ക് വരുന്നത്.
മികച്ച ഗായകനുള്ള അവാർഡ് കിട്ടിയതിനുശേഷമാണ് ഇത്തവണ വേടൻ വരുന്നത്. വേടൻ, ഗബ്രി, നിഹാദ് സാദിഖ്, എന്നിവർ വരുന്ന പരിപാടിയാണ്. ടീം ക്രാഫ്റ്റ് ഇവന്റും, വേദിക കമ്മ്യൂണിക്കേഷനും ചേർന്ന് ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
വേടൻ വേദിയിലേക്ക് കേറുമ്പോൾ ഒരു ഗാനം എന്നതിലുപരി ജീവിക്കുന്നവരുടെ കഥ പറയുകയാണ്. അങ്ങനെ ഒരു മനുഷ്യൻ ഇവിടെ വരുന്നതിൽ എല്ലാവരും വലിയ ആകാംഷയിൽ ആണ്. 27വൈകുന്നേരം 7മണിക്കാണ് പരിപാടി തുടങ്ങുന്നത്. നാടും നാട്ടുകാരെയും ഇളക്കി മറിക്കാൻ ഉള്ള വരവാകും ഇത്തവണേയും വേടന്റെത്.
















