നടൻ ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ പ്രധാന ഷെഡ്യൂൾ തൊടുപുഴയിൽ പൂർത്തിയായി. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡിജോ ജോസ് ആന്റണി ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ നവംബർ പകുതിയോടെ മൈസൂരുവില്‍ ആരംഭിക്കും.
തുടർച്ചയായി ബിഗ് ബജറ്റ് ചിത്രങ്ങളിൽ നായകനായി കൈയടി നേടുകയാണ് ടോവിനോ. എആര്‍എം എന്ന ചിത്രത്തിലെ പ്രകടനത്തിന് ഈ വർഷത്തെ കേരള സംസ്ഥാന ഫിലിം അവാർഡിൽ സ്പെഷല്‍ ജൂറി മെൻഷനും ടോവിനോയെ തേടിയെത്തിയിരുന്നു.
എആര്‍എമ്മിന് ശേഷം എത്തിയ ലോകയിലെ പ്രകടനവും ടോവിനോയേ പ്രേക്ഷക ഹൃദയങ്ങളിൽ കൂടുതൽ സ്വീകാര്യനാക്കി. ടോവിനോയ്ക്കൊപ്പം ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകളിലൂടെ സെൻസേഷൻ ആയ സംവിധായകൻ ഡിജോയും കൂടി ചേരുമ്പോൾ പ്രതീക്ഷകൾ കൂടും. ഒപ്പം തെന്നിന്ത്യൻ താര സുന്ദരി കയാദു ലോഹറും. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും ബ്രിജീഷും ചേർന്നാണ് ‘പള്ളിച്ചട്ടമ്പി’ നിർമ്മിക്കുന്നത്. സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ എന്നിവരും തൻസീറും ചേർന്നാണ് സഹനിർമ്മാണം. ടി എസ് സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കേരളത്തിൽ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പള്ളിച്ചട്ടമ്പി പറയുന്നത്. ടൊവിനോ, കയാദു തുടങ്ങിയവരെ കൂടാതെ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ടിജോ ടോമിയും സംഗീത സംവിധാനം നിർവ്വഹിക്കുന്നത് മോളിവുഡിന്റെ മ്യൂസിക് സെൻസേഷൻ ജേക്സ് ബിജോയുമാണ്. ആർട്ട് ഡയറക്ഷൻ ദിലീപ് നാഥ്, കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണൻ, മേക്കപ്പ് റഷീദ് അഹമ്മദ് എന്നിവരാണ് നിർവ്വഹിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ അലക്സ് ഇ കുര്യൻ, ഫിനാൻസ് കൺട്രോളർ അനിൽ അമ്പല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ, സ്റ്റിൽസ് റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ഡിജിറ്റൽ മാർക്കറ്റിംഗ് അഖിൽ വിഷ്ണു വി എസ്, പി.ആർ.ഒ അക്ഷയ് പ്രകാശ്.
















