ദളപതി വിജയ്‍യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ‘ജനനായകന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ചു. വിജയിയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ‘ജനനായകൻ’ പൊങ്കൽ റിലീസായി 2026 ജനുവരി 9ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററും ടീം പുറത്തിറക്കി.
Let's Begin 🔥🔥🔥#Thalapathy @actorvijay sir #HVinoth @hegdepooja @anirudhofficial @thedeol @_mamithabaiju @Jagadishbliss @LohithNK01 @RamVJ2412 @TSeries #JanaNayagan#JanaNayaganPongal #JanaNayaganFromJan9 pic.twitter.com/4VlEonM0Q9
— KVN Productions (@KvnProductions) November 6, 2025
ജനസാഗരത്തിന് മുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന വിജയിയെ ആണ് പോസ്റ്ററിൽ കാണാനാകുക. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. എച്ച് വിനോദ് ആണ് ജന നായകന്റെ സംവിധാനം. ജനനായകനിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണുള്ളത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്.
ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
അതേസമയം, കളക്ഷനില്‍ വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ജനനായകനിലൂടെയാകാനാകുമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിപ്പാണ് താരത്തിന്റെ ആരാധകര്‍. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും.
















