കുളി ഒഴിവാക്കിയുള്ള ഒരു ദിനചര്യ പൊതുവെ മലയാളിക്കില്ല. ദിവസവും രണ്ട് നേരമുള്ള കുളി ആരോഗ്യ ശീലങ്ങളില്‍ പ്രധാനവുമാണ്. എന്നാല്‍ നമ്മളില്‍ പലരും കുളിക്കുന്ന രീതി ശരിയല്ലെന്നും, തെറ്റായ കുളി രീതി പിന്തുടരുന്നതുകൊണ്ട് ഗുരുതരമായ രോഗം പിടിപെടുന്നുവെന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് ഇടയ്ക്കിടെ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിത് സജീവമാണ്.
‘*കുളിമുറിയില്‍ തളര്‍ച്ചയോ തളര്‍ച്ചയോ,*
*?? എന്താണ് കാരണം?*
*ദയവായി ഇത് വായിച്ച് 100% പിന്തുടരുക. ഇത് വളരെ പ്രധാനമാണ്, ഇത് നിങ്ങളുടെ ജീവിതമാണ് *
? കുളിമുറിയില്‍ വീണു പക്ഷാഘാതം വരുന്നവരെ കുറിച്ച് നമ്മള്‍ എപ്പോഴും കേള്‍ക്കാറുണ്ട്.
?? എന്തുകൊണ്ടാണ് അവര്‍ മറ്റെവിടെയെങ്കിലും വീണതായി നമ്മള്‍ കേട്ടിട്ടില്ല?
?? ഞാന്‍ ആരോഗ്യകരമായ ഒരു ജീവിതശൈലി കോഴ്സില്‍ പങ്കെടുത്തപ്പോള്‍, കോഴ്സില്‍ പങ്കെടുത്ത ഒരു നാഷണല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രൊഫസര്‍ ഇങ്ങനെ ഉപദേശിച്ചു:
?? കുളിക്കുമ്പോള്‍ (മുടി കഴുകിയാലും) തല ആദ്യം കഴുകരുത്.
?? ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ ആദ്യം വൃത്തിയാക്കണം.
?? തല നനഞ്ഞതും തണുത്തതുമായിരിക്കുമ്പോള്‍, തല ചൂടാക്കാന്‍ രക്തം ഒഴുകും.
?? രക്തക്കുഴലുകള്‍ ചുരുങ്ങിപ്പോയിട്ടുണ്ടെങ്കില്‍ അത് രക്തക്കുഴലുകള്‍ പൊട്ടാന്‍ സാധ്യതയുണ്ട്. ‘ എന്നു തുടങ്ങുന്ന വലിയ ഒരു സന്ദേശമാണിത്.
2018 മുതല്‍ ഇത്തരം പോസ്റ്റുകള്‍ പ്രചാരത്തിലുണ്ടെന്ന് മനസിലാക്കാനായി. ആദ്യം ഞങ്ങള്‍ ഇതിന്റെ ശാസ്ത്രീയ വശമാണ് പരിശോധിച്ചത്. ഇതിനായി നിരവധി ആരോഗ്യ വിദഗ്ധരുമായി സംസാരിച്ചു. പലരും ഈ സന്ദേശത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന മറുപടിയാണ് നല്‍കിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ആയ ഡോ.ചിത്രയുമായി സംസാരിച്ചതില്‍ നിന്ന് ഇത് തികച്ചും വ്യാജ സന്ദേശമാണെന്ന് ഉറപ്പിക്കാനായി.
















