തിരുവനന്തപുരം: നടന്‍ കമല്‍ ഹാസന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പൊതുസമൂഹത്തിലുയരുന്ന ചര്‍ച്ചകളില്‍ പുരോഗമന, ജനാധിപത്യ മൂല്യങ്ങളില്‍ ഊന്നിക്കൊണ്ട് നിരന്തരം ശബ്ദമുയര്‍ത്തുന്ന കമല്‍ ഹാസന്‍ നമുക്കെല്ലാം വലിയ ഊര്‍ജ്ജവും ആവേശവും പകരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.
ബഹുമുഖനായ സര്‍ഗ്ഗ പ്രതിഭ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമായ കലാജീവിതമാണ് അദ്ദേഹത്തിന്റേത്.
അഭിനയത്തോടൊപ്പം തന്നെ സിനിമാ നിര്‍മ്മാണ രംഗത്ത് കമല്‍ ഹാസന്‍ തിളങ്ങാത്ത മേഖലകള്‍ ഇല്ല.കേരളത്തോടും മലയാളികളോടും അദ്ദേഹത്തിനുള്ള മമതയും പ്രസിദ്ധമാണ്.
















