മുസ്ലിംഗള്‍ ആഘോഷ സമയങ്ങളില്‍ മറ്റു മതസ്തരെ കടകള്‍ തുറക്കാന്‍ അനുവദിക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്നും, മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടാണ് ആബിദ് അടിവാരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വെള്ളാപ്പള്ളി നടേശന്‍ ഒരു തെരുവു പട്ടിയായി തോന്നുമെങ്കിലും അതിന് ഉടമസ്ഥനുണ്ടെന്നും അത് പിണറായി വിജയനാണെന്നുമാണ് ആ ബ്ദ് അടിവാരത്തിന്റെ പോസ്റ്റില്‍ പറയുന്നത്. പോസ്റ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്. ഈ പോസ്റ്റ് വൈറലാവുകയാണ്. വെള്ളാപ്പള്ളിയുടെ അഭിമുഖത്തിനു തക്ക മറുപടിയാണ് ആബ്ദ് നല്‍കിയതെന്നു പറയുന്നവരും, വെള്ളാപ്പള്ളിയെ നട്ടെല്ലുള്ള നേതാവെന്നു പറയുന്നവരുമുണ്ട്.
ആബിദ് അടിവാരത്തിന്റെ പോസ്റ്റ് ഇങ്ങനെ
കാണുമ്പോള്‍ ഒരു തെരുവ് പട്ടിയാണ് എന്ന് തോന്നും.
പക്ഷേ, അല്ല പട്ടിയുടെ കഴുത്തില്‍ ബെല്‍റ്റുണ്ട്. ഉടമസ്ഥന്റെ പേര് പിണറായി വിജയന്‍ എന്നാണ്.
കേരളത്തില്‍ എവിടെയെങ്കിലും മുസ്ലിംകള്‍ ആഘോഷം നടത്തുമ്പോള്‍ മറ്റുള്ളവരുടെ കടകള്‍ പൂട്ടിക്കാറുണ്ടോ? മുസ്ലിംകളുടെ ആഘോഷങ്ങള്‍ എന്നാല്‍ കാണുന്നവര്‍ക്കെല്ലാം ഭക്ഷണ വിതരണമാണ്. നബിദിനവും നോമ്പ് തുറയും പെരുന്നാളുകളും നേര്‍ച്ചകളും വിഭവ സമൃദ്ധമാണ്. ഭക്ഷണം കൊടുക്കുകയല്ലാതെ ഭക്ഷണം മുടക്കുന്ന ആഘോഷങ്ങള്‍ മുസ്ലിംകള്‍ക്കുണ്ടോ?
നിരന്തരം മുസ്ലിംകള്‍ക്കെതിരെ വെറുപ്പും വിദ്വേഷവും കുരക്കുന്ന ഇവനൊരു തെരുവ് പട്ടി ആയിരുന്നെങ്കില്‍ ചുറ്റും നില്‍ക്കുന്നവര്‍ കല്ലെറിഞ്ഞ് ഓടിച്ചേനെ. കഴുത്തില്‍ തുടലുള്ള ഉടമസ്ഥനുള്ള പട്ടിയായത് കൊണ്ടാണ് ആവര്‍ത്തിച്ച് കുരയ്ക്കുന്നത്.
മറക്കരുത് നമ്മള്‍, ഇവനാണ് കേരളത്തിലെ ഇടത് പക്ഷ മുന്നണിയുടെ നവോത്ഥാന സമിതിയുടെ ചെയര്‍മാന്‍. ഇന്ന് വരെ ഇയാളുടെ വര്‍ഗീയ കുരകള്‍ക്കെതിരെ ഏതെങ്കിലും ഇടത് നേതാവ് മിണ്ടിയിട്ടുണ്ടോ? ഇയാളെ സ്റ്റേറ്റ് കാറില്‍ കയറ്റാനും പൊന്നാട അണിയിക്കാനും മത്സരിക്കുന്ന പാര്‍ട്ടിക്ക് വേണ്ടിയാണ് ഈ കുരയ്ക്കുന്നത്. എല്ലാവരുടെ മനസ്സിലും ഉള്ള കാര്യങ്ങള്‍ അവര്‍ പറയുന്നില്ല, താന്‍ പറയുന്നു എന്നാണ് അയാള്‍ പറയുന്നത്. നവോത്ഥന സമിതിയിലും പാര്‍ട്ടി സംസ്ഥാന സമിതിയിലും ഉള്ളവരെ കൂടാതെ വേറെ ആരൊക്കെയാണ് വെള്ളാപ്പള്ളി ഉദ്ദേശിച്ച എല്ലാവരും? ഇയാള്‍ക്ക് മുമ്പില്‍ നിശബ്ദരായി നില്‍ക്കുന്ന നേതാക്കളൊക്കെ മനസ്സില്‍ വെള്ളാപ്പള്ളിയെ വഹിച്ചു നടക്കുന്നവര്‍ തന്നെയല്ലേ?
CONTENT HIGH LIGHTS; At first glance, it looks like a street dog; but no, the dog has a belt around its neck; the owner’s name is Pinarayi Vijayan; Abid Ativaram’s Facebook post criticizing Vellappally goes viral
















