തിരുവഞ്ചൂരിൽ ആഭിചാരക്രിയയുടെ പേരിൽ യുവതിക്ക് ക്രൂരപീഡനം. ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്നപേരില്‍ 10 മണിക്കൂറോളം ആഭിചാരക്രിയ നടത്തുകയും പൊള്ളലേല്‍പ്പിക്കുകയും മദ്യം നല്‍കുകയും ഭസ്മം കഴിപ്പിക്കുകയും ചെയ്തു.
സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും മന്ത്രവാദിയും ഉള്‍പ്പെടെ പൊലീസ് പിടിയിലായി. ഭർതൃമാതാവ് ഒളിവിലാണ്.
യുവതിയുടെ മാനസികനില തകരാറിലായതിനെ തുടർന്ന് പിതാവ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മണർകാട് പൊലീസ് അന്വേഷണം നടത്തിയത്.
പത്തനംതിട്ട പെരുംതുരുത്തി പന്നിക്കുഴി മാടാച്ചിറ വീട്ടിൽ ശിവദാസ് (54), യുവതിയുടെ ഭർത്താവ് മണർകാട് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്.
മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ യുവതിയുടെ ശരീരത്തിൽ കൂടിയിട്ടുണ്ട് എന്നു പറഞ്ഞ് ഭർതൃമാതാവിന്റെ നിര്‍ദേശപ്രകാരമാണ് ആഭിചാരക്രിയ ചെയ്തത്.
















