ചികിത്സ കിട്ടാതെ ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരുടെ വാദങ്ങൾ തള്ളി പരിശോധനാ റിപ്പോർട്ട് പുറത്ത്. രോഗിയുടെ ക്രിയാറ്റിൻ ലെവൽ കൂടുതലായതിനാൽ ആൻജിയോഗ്രാം സാധ്യമായില്ലെന്ന മെഡിക്കൽ കോളജ് സൂപ്രണ്ടിൻ്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്.
അപകടകരമായ നിലയില്ലെന്ന് തെളിയിക്കുന്ന പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നു. നവംബര്‍ 2 നും 3 നും നടത്തിയ രക്ത പരിശോധനയില്‍ ക്രിയാറ്റിന്‍ അളവ് അപകടകരമായ നിലയിലല്ല. ക്രിയാറ്റിന്‍ അളവ് കൂടി നിന്നതുകൊണ്ട് ആന്‍ജിയോഗ്രാം സാധ്യമായില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് വാദിച്ചിരുന്നു.
ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊല്ലം പൻമന സ്വദേശി വേണു (48) മരിച്ചത്. അടിയന്തര ആൻജിയോഗ്രാം നടത്തേണ്ട വേണുവിന് 5 ദിവസം ചികിത്സ നിഷേധിച്ചെന്നാണ് കുടുംബത്തിൻ്റെ പരാതി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ അനാസ്ഥയാണ് വേണുവിന്‍റെ മരണ കാരണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിരുന്നു.
















