ഒരു സ്ത്രീയെ ബലാത്സംഘം ചെയ്യാന്‍ കഴിയുന്നത് എത്ര തവണയാണെന്ന് നടി പ്രിയങ്ക പറയുന്നതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ. വേടനെ സ്ത്രകീ പീഡന കേസില്‍ കുരുക്കാനുള്ള ശ്രമത്തിനെതിരേ ഒരു യൂ ട്യൂബ് ചാനലിനു നല്‍കിയ പ്രതികരണത്തിലാണ് പ്രിയങ്ക ഇത് പറഞ്ഞത്. ഒരു സ്ത്രീയെ ഒരു തവണയല്ലാതെ ബലാത്സംഘം ചെയ്യാനാകില്ലെന്നണ് പ്രിയങ്ക പറയുന്നത്. അഞ്ചു തവണയൊന്നും ബലാത്സംഘം ചെയ്യാനാകില്ലെന്നും, അതൊക്കെ വെറുതേ പറയുന്നതാണെന്നുമാണ് പ്രിയങ്ക പറയുന്നത്. വേടനല്ല, ഇനി ആരായാലും അങ്ങനെ ചെയ്യാനാകില്ല. വേടനുവേണ്ടി പറയുന്നതല്ല, ആര്‍ക്കു വേണ്ടിയും ഇത് പറയുമെന്നും പ്രിയങ്ക പറയുന്നുണ്ട്. ഒരു തവണ ബലാത്സംഘം ചെയ്തു കഴിഞ്ഞാല്‍ ബാക്കി നാലു തവണ നടക്കുന്നത്, ബലാത്സംഘമല്ലെന്നാണ് പ്രിയങ്കയുടെ വാദം.
- പ്രിയങ്കയുടെ വാക്കുകള്‍ ഇങ്ങനെ
ഞാന്‍ വേടനെന്നല്ല ഏതൊരു വ്യക്തിക്കും വേണ്ടി നില്‍ക്കും. ഒരു സ്ത്രീയെ അഞ്ചു തവണ ബാലാത്സംഘം ചെയ്യാന്‍ പറ്റുമോ. ഇല്ല. ഞാനൊരു സ്ത്രീയാണ്. ഒരു തവണ ബാലാത്സംഘം ചെയ്യാന്‍ പറ്റും. ബാക്കി നാലുതവണയും ബാലാത്സംഘം ചെയ്യാന്‍ പറ്റില്ല. ആരാ പറഞ്ഞത്. തെറ്റല്ലേ. ഞാന്‍ വേടനെയെന്നല്ല, ആരെയായാലും സപ്പോര്‍ട്ട് ചെയ്യും. അങ്ങനെയൊരു ബലാത്സംഘം എന്നൊന്നില്ല. അതൊക്കെ പറഞ്ഞിട്ടിപ്പോ എന്തായി. കേസെവിടെ. വേടനിപ്പോള്‍ പാട്ടുപാടുന്നില്ലേ. സ്റ്റേജില്‍ ഇഷ്ടം പോലെ ഓഡിയന്‍സില്ലേ. അവാര്‍ഡു കിട്ടിയില്ലേ. അതൊക്കെ കഴിവല്ലേ. അതൊരു സാധാരണ ഒരു മനുഷ്യന്‍. പാവം അച്ഛനും അമ്മയുമൊക്കെയുള്ള ഒരു മനുഷ്യനാണ് വേടന്‍. അത് എങ്ങനെയൊക്കെയോ പാടി കടലമ്മയെ വിളിച്ചു പാട്ടുപാടി അവനവന്റെ കഴിവു വലുതാക്കി വന്ന് സ്റ്റേജില്‍ ഇത്രയും ജനങ്ങളെ ഉണ്ടാക്കിയെടുക്കാന്‍ പെടുന്ന പാട് വളരെ എഫര്‍ട്ട് ഇടുന്ന കാര്യം തന്നെയാണ്.
- വേടന്റെ ലൈംഗിക പീഡന ആരോപണം
വേടന്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ഒരു ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. സമാനമായ പരാതികളും ഉണ്ടായിട്ടുണ്ട്. ആ കേസുകള്‍ കോടതിയുടെ പരിഗണയിലുമാണ്. പ്രണയം നടിച്ച് പീഡനത്തിനു വിധേയമാക്കിയെന്നുമാണ് പരാതിക്കാര്‍ മീഡിയകള്‍ക്കു മുമ്പില്‍ പറഞ്ഞതും. എന്നാല്‍, വേടനെന്ന ഹിരണ്‍ദാസ് മുരളിയുടെ കരിയറില്‍ ഉര്‍ന്നു വരാന്‍ കഴിയാത്ത ഒരു കാലത്തും ഇത്തരമൊരു പീഡന കഥയോ, പ്രണയ കുരുക്കിന്റെ വിവരമോ ആരും പറഞ്ഞു കേട്ടിട്ടില്ല. വേടന്‍ റാപ്പ് സംഗീതത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ചതോടെയാണ് വിവാദങ്ങളും ആരോപണങ്ങളും പിറന്നത്. മറ്റൊരു കാര്യം വേടന്‍ മാത്രമാണ് പീഡിപ്പിച്ചതെന്നുമാണ് പരാതിയും.
- എന്താണ് ബലാത്സംഗം ?
ഒരാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കാത്തപ്പോഴോ ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കാത്തപ്പോഴോ ആണ് ബലാത്സംഗം സംഭവിക്കുന്നത്. ബലാത്സംഗം ലൈംഗികതയല്ല, എന്നിരുന്നാലും നിങ്ങള്‍ അതിനെ ‘നിര്‍ബന്ധിത ലൈംഗികത’ അല്ലെങ്കില്‍ സമ്മതമില്ലാതെയുള്ള ലൈംഗികത എന്ന് കേട്ടിരിക്കാം. ബലാത്സംഗം ലൈംഗിക അതിക്രമമാണ്, അത് ഗുരുതരമായ കുറ്റകൃത്യമാണ്. സാഹചര്യം എന്തുതന്നെയായാലും, ഇത് നിങ്ങള്‍ക്ക് സംഭവിച്ചിട്ടുണ്ടെങ്കില്‍, അത് നിങ്ങളുടെ തെറ്റല്ലെന്ന് ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ് . നിങ്ങള്‍ ഇത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടതില്ല.
- എന്താണ് ലൈംഗികാതിക്രമം ?
നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ലൈംഗിക രീതിയില്‍ ആരെങ്കിലും മനഃപൂര്‍വ്വം നിങ്ങളെ പിടികൂടുകയോ സ്പര്‍ശിക്കുകയോ ചെയ്താല്‍, അല്ലെങ്കില്‍ ആരെയെങ്കിലും ചുംബിക്കാന്‍ നിര്‍ബന്ധിച്ചാല്‍, അല്ലെങ്കില്‍ നിങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി മറ്റെന്തെങ്കിലും ലൈംഗിക പ്രവൃത്തിയില്‍ ഏര്‍പ്പെട്ടാല്‍, അത് ലൈംഗികാതിക്രമമാണ്. ഇതില്‍ ഒരാളുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ലൈംഗികമായി സ്പര്‍ശിക്കുന്നത് ഉള്‍പ്പെടുന്നു, നിങ്ങള്‍ വസ്ത്രം ധരിച്ചാലും ഇല്ലെങ്കിലും അതില്‍ വ്യത്യാസമില്ല. ആര്‍ക്കും ലൈംഗികമായി ആക്രമിക്കപ്പെടാം, ആര്‍ക്കും ലൈംഗികാതിക്രമം നടത്താം.
ഇവിടെ വേടന്‍ നടത്തിയ ബലാത്സംഘം ഒരു തവണയല്ല. പലതവണ നടത്തിയെന്നാണ് ആരോപണക്കാര്‍ പറയുന്നത്. ഇതിനെയാണ് നടി പ്രിയങ്ക ശക്തമായി എതിര്‍ക്കുന്നത്. ഏതൊരു പുരുഷനും ഒരു സ്ത്രീയെ ഒന്നില്‍കൂടുതല്‍ തവണ ബലാത്സംഘം ചെയ്യാനാകില്ല. കാരണം, ഒരില്‍ സമ്മതമില്ലാതെ നടത്തുന്ന ലൈംഗീക ഉപയോഗത്തെയാണ് ബലാത്സ,ംഘം എന്നു പറയുന്നത്. എന്നാല്‍, പിന്നീട് നടക്കുന്നതെല്ലാം ഉഭയകക്ഷി സമ്മത്തോടെയുള്ള ലൈംഗിക ബന്ധങ്ങളാണ്. അതിനെ ബലാത്സംഘം എന്നു പറയാനാകില്ല. സമ്മതത്തോടെ ചെയ്യുന്നവയാണെന്നാണ് പ്രിയങ്കയുടെ നിലപാട്.
CONTENT HIGH LIGHTS; How many times can a woman be raped?: Not even a hunter can do it; Is what actress Priyanka says true?
















