ഗുജറാത്തിലെ അഹമ്മദാബാദിൽ സ്വർണക്കടയിൽ മുളകുപൊടി വിതറി മോഷണത്തിന് ശ്രമിച്ച യുവതിയെ കടയുടമ പിടികൂടി മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. നവംബർ 3-ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.
സംഭവം ഇങ്ങനെ :
ദുപ്പട്ട കൊണ്ട് മുഖംമറച്ച് കടയിലെത്തിയ യുവതി അപ്രതീക്ഷിതമായി കടക്കാരന് നേരെ മുളകുപൊടി വിതറി. പക്ഷേ കാര്യങ്ങൾ യുവതി പ്രതീക്ഷച്ചതിന് വിരുദ്ധമായാണ് നടന്നത്. കടയുടമയുടെ മുഖത്ത് മുളക്‌പൊടി വിതറിയെങ്കിലും അയാൾ ചാടി എഴുന്നേറ്റ് യുവതിയുടെ മുഖത്ത് നിർത്താതെ അടിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ചുരുങ്ങിയ സെക്കൻഡുകൾ കൊണ്ട് ഏതാണ്ട് 20വട്ടമാണ് ഇയാൾ യുവതിയുടെ മുഖത്തടിച്ചത്. പിന്നാലെ കടയുടമ യുവതിയെ തള്ളി പുറത്താക്കുകകയായിരുന്നു. അടിയേറ്റ് അവശനിലയിലായിരുന്നു യുവതി. സംഭവത്തിൽ പരാതി നൽകാൻ കടയുടമ തയ്യാറായില്ല.
എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരാതി നൽകാൻ കടയുടെ മേൽ സമ്മർദം ചെലുത്തുമെന്ന് അഹമ്മദാബാദ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
In Ahmedabad, a woman tried to rob a jewelry store owner by throwing red chili powder into his eyes.
Even after the chili got into his eyes, the owner stood strong.#IPL2026 #Kumbha #Fourthnattawat pic.twitter.com/rAqmVDlVpo
— 🦋 KOMAL SINGH🦋 💯 Follow Back (@Singh_Komall) November 7, 2025
















