Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മനോഹരമായ നെൽപ്പാടങ്ങൾ, ശാന്തമായ കടൽത്തീരങ്ങൾ; ബാലി എത്ര സുന്ദരം!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 8, 2025, 08:49 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തോട് സാമ്യമുള്ള ഭീപ്രകൃതിയുള്ള ഇടമാണ് ബാലി. തട്ടു തട്ടുകളായി തിരിച്ച കൃഷിയിടം, മലമുകളിൽ നിന്നും ഉള്ള നിലയ്ക്കാത്ത ജല പ്രവാഹം ഇതെല്ലാം ബാലിയുടെ മാത്രം പ്രത്യേകതകളാണ്. ഇന്തൊനീഷ്യൻ ദ്വീപ് സമൂഹത്തിലെ ഏറ്റവും സുന്ദരമായ ദ്വീപുകളിൽ ഒന്നാണ് ബാലി. നിരവധി സഞ്ചാരികളാണ് ഇവിടം സന്ദർശിക്കാനായി എത്തുന്നത്.

ശാന്തമായ കടൽത്തീരങ്ങൾ, കണ്ണെത്താദൂരം വരെ വ്യാപിച്ചു കിടക്കുന്ന നെൽപ്പാടങ്ങൾ, തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ, അഗ്നിപർവതങ്ങൾ, ക്ഷേത്രങ്ങൾ എന്നുവേണ്ട ഏതൊരു സഞ്ചാരിയുടെയും മനസ്സ് നിറയ്ക്കും ഇവിടുത്തെ കാഴ്ചകൾ. ഇന്ത്യയിൽ നിന്നുമുള്ള സഞ്ചാരികൾക്കു അധികം ചെലവില്ലാതെ പോയിവരാമെന്നതും ബാലി യാത്ര രാജ്യത്തെ സഞ്ചാരികൾക്കു പ്രിയമുള്ളതാക്കുന്നു.

ബാലിനീസ് ഭാഷയില്‍, ‘കടലിലെ കര’ എന്നാണ് തനഹ് ലോട്ട് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഡെൻപസാറിന് ഏകദേശം 20 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി, തബനാനിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, വര്‍ഷങ്ങളായി സമുദ്രത്തിന്‍റെ വേലിയേറ്റം കൊണ്ടു രൂപപ്പെട്ട ഒരു വലിയ പാറക്കൂട്ടത്തിനു മുകളിലായാണ് നിര്‍മിച്ചിട്ടുള്ളത്. ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തി ദേവ ബരുണ അല്ലെങ്കിൽ ഭട്ടാര സെഗരയാണ്. ബാലിനീസ് തീരത്തിനു ചുറ്റുമുള്ള ഏഴ് കടൽ ക്ഷേത്രങ്ങളിൽ ഒന്നാണിത്. പതിനാറാം നൂറ്റാണ്ടില്‍, ബാലിയിലെ ഒരു ശൈവ സന്യാസിയും സഞ്ചാരിയുമായിരുന്ന ദാംഗ്യാങ് നിരാർഥയാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. തെക്കൻ തീരത്തുകൂടെയുള്ള തന്‍റെ യാത്രയ്ക്കിടയിൽ ഈ മനോഹരപ്രദേശം കണ്ട അദ്ദേഹം, കടൽ ദൈവങ്ങളെ ആരാധിക്കാനുള്ള ഒരു പുണ്യസ്ഥലമായി ഇവിടം തിരഞ്ഞെടുത്തു എന്നു പുരാണം പറയുന്നു. ദ്വീപിന്‍റെ അടിത്തട്ടിൽ വസിക്കുന്ന വിഷമുള്ള കടൽപ്പാമ്പുകൾ ക്ഷേത്രത്തെ ദുരാത്മാക്കളിൽ നിന്നും നുഴഞ്ഞുകയറ്റക്കാരിൽ നിന്നും സംരക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടേക്കുള്ള പ്രവേശനം സൗജന്യമല്ല. വിനോദസഞ്ചാരികള്‍ക്കുള്ള ഒട്ടേറെ ഭക്ഷണശാലകളും ഇവിടെയുണ്ട്.

ബാലിയിലെ പ്രധാനപ്പെട്ട ശൈവക്ഷേത്രങ്ങളിൽ ഒന്നാണ് ബെരാതൻ ക്ഷേത്രം. രാജ്യത്തെ ഒരു പർവത തടാക റിസോർട്ട് പ്രദേശമായ ബെഡുഗുലില്‍, ബ്രട്ടൻ തടാകത്തിന്‍റെ തീരത്താണ് ഈ ക്ഷേത്ര സമുച്ചയം. 1633 ൽ പണികഴിപ്പിച്ച ക്ഷേത്രം ബാലിനീസ് ജലം, തടാകം, നദി ദേവതയായ ദേവി ദാനു എന്നിവര്‍ക്കായി സമർപ്പിച്ചിരിക്കുന്നു. കൂടാതെ ഒരു ബുദ്ധ ആരാധനാലയവും ഇതിനുള്ളിലായി കാണുവാൻ കഴിയും.

സമൃദ്ധമായ വനങ്ങളും പാടങ്ങളും പച്ചപ്പും നിറഞ്ഞ പ്രദേശമാണ് തെഗല്ലലംഗ് റൈസ് ഫീൽഡ്സ്. തട്ടുതട്ടായി കൃഷിചെയ്ത നെല്‍പ്പാടങ്ങള്‍ കണ്ണിനു വിരുന്നൊരുക്കുന്നു. പെജെങ്, കാംപുഹാൻ, തെഗല്ലലംഗ് എന്നിങ്ങനെ മൂന്നു പ്രദേശങ്ങളിലാണ് ഇവിടെ ടെറസ് കൃഷി കാണുന്നത്. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഒന്നായി തെഗല്ലലംഗ് പട്ടികപ്പെടുത്തിയിട്ടുണ്ട്.

ബാലിയുടെ സാംസ്‌കാരിക ഹൃദയമെന്നു അറിയപ്പെടുന്നയിടമാണ് ഉബുദ്. ധാരാളം വയലുകളും കുന്നുകളും കാണുവാൻ കഴിയും ഇവിടെയെത്തിയാൽ. ഉബുദിലെ പ്രശസ്തമായ രാജകൊട്ടാരമാണ് പുരി സരെൻ അഗുങ്. ഇവിടുത്തെ അവസാനത്തെ രാജാവായിരുന്ന ജെഡെ അഗുങ് സുഖാവതിയുടെ കൊട്ടാരമായിരുന്നു ഇത്. ഇപ്പോഴും ഇതിന്റെ ഉടമസ്ഥാവകാശം രാജകുടുംബത്തിന്റെ കൈകളിൽ തന്നെയാണ്. വിശേഷാവസരങ്ങളിൽ നൃത്തങ്ങളും ആഘോഷങ്ങളും കൊട്ടാരമുറ്റത്തു നടത്തപ്പെടാറുണ്ട്. ബാലിയിലെ മറ്റു പ്രദേശങ്ങൾ പോലെത്തന്നെ ഇവിടെയും നിരവധി ക്ഷേത്രങ്ങൾ കാണുവാൻ കഴിയും. ഗോവ ഗജ എന്നറിയപ്പെടുന്ന എലിഫന്റ് ഗുഹ, ഗുനുങ് കവ്വി ക്ഷേത്രം എന്നിവയാണ് ഉബുദിലെ മറ്റുപ്രധാന കാഴ്ചകൾ. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ചെണ്ട എന്നറിയപ്പെടുന്ന മൂൺ ഓഫ് പേജെങ് കാണാനായി ഈ നഗരത്തിലെത്തുന്ന സഞ്ചാരികൾ നിരവധിയാണ്. ധാരാളം റിസോർട്ടുകൾ, സ്പാ, കച്ചവട സ്ഥാപനങ്ങൾ, മ്യൂസിയങ്ങൾ, മൃഗശാലകൾ എന്നിവയും സന്ദർശകർക്കായി ഇവിടെയുണ്ട്.

ഉബുദിലെ മറ്റൊരു ആകർഷണമാണ് മങ്കി ഫോറസ്റ്റ്. കുരങ്ങന്മാർ മാത്രമല്ലാതെ വൈവിധ്യമാർന്ന സസ്യങ്ങളും വൃക്ഷങ്ങളും ഇവിടെ കാണുവാൻ കഴിയും. 186 ലധികം വൈവിധ്യമാർന്ന സസ്യജാലങ്ങൾ ഇവിടെയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആയിരത്തിമുന്നൂറോളം നീണ്ട വാലുള്ള മക്കാക്ക് കുരങ്ങുകൾ ഇവിടെ അധിവസിക്കുന്നുണ്ട്. എല്ലാ മാസവും പതിനായിരത്തിനു മുകളിൽ സന്ദർശകരാണ് മങ്കി ഫോറസ്റ്റിൽ എത്തുന്നത്. മൂന്നു ക്ഷേത്രങ്ങളും ഇവിടെയുണ്ട്.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

കാഴ്ചകൾ മാത്രമല്ലാതെ, അതിഥികളായി എത്തുന്നവർക്ക് ആസ്വദിക്കാനായി നിരവധി വിനോദങ്ങളുമായി കാത്തിരിക്കുന്നയിടമാണ് കുട്ട, സെമിനിയാക് ബീച്ചുകൾ. പെംഗ്ലിപുരാൻ പോലുള്ള പരമ്പരാഗത ഗ്രാമങ്ങൾ ആധികാരികമായ ബാലിനീസ് അനുഭവം നല്‍കും. തടാകത്തിന്റെ അതിമനോഹര കാഴ്ചകള്‍ നിറഞ്ഞ സജീവ അഗ്നിപർവതമായ മൗണ്ട് ബത്തൂരിന്റെ ആസ്ഥാനം കൂടിയാണ് ഈ ദ്വീപ്.

വര്‍ഷം മുഴുവനും പോയി വരാവുന്ന സ്ഥലമാണെങ്കിലും ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് ബാലി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ മാസങ്ങളിൽ വിമാനനിരക്കും ഹോട്ടല്‍ നിരക്കും വളരെ കുറവായിരിക്കും. കൂടാതെ ബീച്ചുകളും ക്ഷേത്രങ്ങളും പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന ആളുകളുടെ തിരക്കും കുറവായിരിക്കും.

 

 

 

Tags: TRIPTRAVELbeautiful destinationbali travelBali Tourist Destinations

Latest News

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies