2007-ൽ, അന്നത്തെ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ മരുമകനായ ജാരെഡ് കുഷ്നർ റെക്കോർഡ് വിലയ്ക്ക് ഒരു കെട്ടിടം സ്വന്തമാകുന്നു..
എന്നാൽ ഈ കെട്ടിടവും നൂറ്റാണ്ടുകൾക്ക് മുൻപേ എഴുതിയ ബൈബിളിലെ വാചകങ്ങളും ജനങ്ങൾ ചേർത്തു വായിക്കാൻ തുടങ്ങി.അതിനുപിന്നിൽ ഒരു കഥയുമുണ്ട് ഒരു ബന്ധവുമുണ്ട്.
ന്യൂയോർക്കിന്റെ ഹൃദയഭാഗമായ ഫിഫ്ത് അവന്യുവിൽ ഒരു കെട്ടിടം റെക്കോർഡ് വിലയായ 1.8 ബില്യൺ ഡോളർ മുടക്കി സ്വന്തമാക്കി.
കെട്ടിടത്തിന്റെ മുൻ വിലാസം?
“666 Fifth Avenue”.
ഈ നമ്പർ കണ്ടപ്പോൾ തന്നെ, അത് സാധാരണ വിലാസം മാത്രമല്ലെന്ന ആശങ്കയും ആവേശവും ജനങ്ങളുടെ മനസിൽ പൊങ്ങിയുതിർന്നു.
‘666’ ഒരു വിലാസം, ഒരു ബിസിനസ് ഡീൽ, ഒരു നിഗൂഢത. യാദൃശ്ചികതയോ… മറ്റൊന്നോ?
“അവൻ ചെറുതേയും വലുതേയും, ധനവാനേയും ദരിദ്രനേയും, സ്വതന്ത്രനേയും അടിമയേയും ഒക്കെയും അവരുടെ വലങ്കൈയിലും നെറ്റിയിലും മുദ്ര ചെയ്യപ്പെടുമാറാക്കുന്നു…
ആ മുദ്ര 666 എന്ന നമ്പരായിരുന്നു.”
ഇത്രയും നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതിയ ഈ വരികൾ, 21-ാം നൂറ്റാണ്ടിലെ ന്യൂയോർക്കിലെ ഒരു വൻ ബിസിനസ് ഡീലുമായി ചേർന്ന് വായിക്കപ്പെടുമെന്ന് ആരാണ് കരുതിയിരുന്നത്?
കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ചില ടെക് കമ്പനികളുടെ സ്വഭാവം കാര്യങ്ങളെ കൂടുതൽ നിഗൂഢതയിലേക്ക് എത്തിച്ചു.
ഒരു കമ്പനി മനുഷ്യശരീരത്തിൽ ഇമ്പ്ലാന്റ് ചെയ്യാവുന്ന മൈക്രോചിപ് ടെക്‌നോലോജിസ് ഉപയോഗിച്ച് ഗവേഷണം നടത്തിയിരുന്നുവെന്ന് പറയപ്പെടുകയും, അത് ബൈബിളിലെ “മാർക്ക് ഓഫ് ദി ബീസ്റ് ” ഭാഗവുമായി ചേർത്ത് ആളുകൾ കഥകൾ പരത്തി.
എന്നാൽ പരിശോധിച്ചപ്പോൾ, ഈ അവകാശവാദങ്ങൾക്ക് വ്യക്തമായ തെളിവോ ശാസ്ത്രീയ അടിസ്ഥാനമോ ഇല്ലെന്ന് പിന്നീട് തെളിഞ്ഞു.
കെട്ടിടവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുമ്പോൾ, അതിൽ ഒളിഞ്ഞ ‘രഹസ്യങ്ങളും ഗൂഢാലോചനകളും’ ഒന്നും കണ്ടെത്താനായിട്ടില്ല.
വിലാസ നമ്പർ (666) ഒരു യാദൃശ്ചിക നമ്പർ മാത്രം.
കെട്ടിടത്തെ കുറിച്ചുള്ള ഗൂഢാലോചനകൾക്ക് അടിസ്ഥാനമാവുന്ന അധികാരപൂർണ്ണ രേഖകൾ ഒന്നും പുറത്ത് വന്നിട്ടില്ല. എങ്കിലും ഈ സ്ഥലവും ആ നമ്പറും ഒരു നിഗൂഢതയുടെ മറവിൽ ഇപ്പോഴും ജീവിക്കുന്നുണ്ട്.
















