കോട്ടയം: പള്ളിയിൽ പോയ അവസരം പുരശഷപ്പെടുത്തി മോഷ്ടാവ് പട്ടാപ്പകൽ വീട്ടിൽ കയറി 80 വയസ്സുകാരിയുടെ കൈയിൽ നിന്നുള്ള വള മോഷ്ടിച്ചു. കോട്ടയം കുറിച്ചി പ്രദേശത്താണ് സംഭവം നടന്നത്.
വള മുറിച്ച് എടുക്കുന്നതിനിടെ വയോധികയുടെ കൈയ്ക്ക് പരിക്കേറ്റു. പരുക്കേറ്റ് സ്വാമിക്കവല സ്വദേശി അന്നമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടുകാർ വീട്ടിൽ ഇല്ലാതിരുന്ന അവസരത്തിലാണ് മോഷ്ടാവ് അകത്തെത്തി മോഷണം നടത്തിയത്. സംഭവത്തെ തുടർന്ന് ചിങ്ങവനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















