ഐ.എഫ്.എസ് (ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്) പരീക്ഷയുടെ മെയിൻ 2025 അഡ്മിറ്റ് കാർഡ് പ്രസിദ്ധികരിച്ചു. നവംബർ 23 വരെ അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യാനായി സാധിക്കും. യൂണിയൻ പബ്ലിക് കമ്മീഷന്റെ നേതൃത്വത്തിൽ നടത്തുന്ന പരീക്ഷയ്ക്ക് യോഗ്യരായ വിദ്യാർത്ഥികൾക്ക് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in-ല്‍ ലോഗിന്‍ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്ത് എടുക്കാൻ സാധിക്കും. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ വെച് 2025 നവംബര്‍ 16 മുതല്‍ നവംബര്‍ 23 വരെയാകും എക്സാം നടക്കുക. ലഭിച്ച ഔദ്യോഗിക അറിയിപ്പ് പ്രകാരം, എല്ലാ ദിവസവും രണ്ട് സെഷനുകളിലായാണ് പരീക്ഷ നടക്കുക, രാവിലെ 9 മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.30 വരെയും ആയിരിക്കും. ഉദ്യോഗാര്‍ഥികള്‍ അവരുടെ അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിട്ടുള്ള പരീക്ഷാ കേന്ദ്രം, റിപ്പോര്‍ട്ടിംഗ് സമയം, മറ്റ് പ്രധാന വിവരങ്ങള്‍ എന്നിവ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
പരീക്ഷയ്ക്ക് പോകുമ്പോൾ അഡ്മിറ്റ് കാർഡിനൊപ്പം ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് കൂടി കൊണ്ടുചെല്ലണം അതായത് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, അല്ലെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ് പോലുള്ളവ. അഡ്മിറ്റ് കാർഡ്, പേന,പെൻസിൽ, തിരിച്ചറിയല്‍ രേഖ, സ്വന്തം ഫോട്ടോഗ്രാഫുകള്‍ (ബാധകമെങ്കില്‍) എന്നിവ മാത്രമേ എക്സാം ഹാളിൽ പ്രവേശിപ്പിക്കൂ.
ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ പോലുള്ളവ ഹാളിൽ കൊണ്ടുവരുന്നത് കമ്മീഷൻ കർഷനായി നിരോധിച്ചിട്ടുണ്ട് അതിനാൽ ഇത്തരം സാധനങ്ങൾ കൊണ്ടുവന്നാൽ അവർക്ക് എക്സാം എഴുതാൻ ഉള്ള അനുവാദം ലഭിക്കില്ല കൂടാതെ എക്സാം ഹാളിൽ വെച്ചാണ് പിടിക്കുന്നത് എങ്കിൽ 5 വർഷത്തേക്ക് എക്സാം എഴുതാനും അനുവദിക്കുകയില്ല. ഉദ്യോഗാർഥികൾ കൊണ്ടുവരുന്ന സാധനങ്ങൾ സൂക്ഷിക്കാൻ പ്രതേക സൗകര്യം ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.
യുപിഎസ്‌സി ഐഎഫ്എസ് മെയിന്‍സ് അഡ്മിറ്റ് കാര്‍ഡ് 2025 എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
1. ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in സന്ദര്‍ശിക്കുക.
2. ഹോംപേജില്‍, ‘അഡ്മിറ്റ് കാര്‍ഡ്’ ടാബ് തിരഞ്ഞെടുക്കുക.
3. ‘യുപിഎസ്‌സിയുടെ വിവിധ പരീക്ഷകള്‍ക്കുള്ള ഇ-അഡ്മിറ്റ് കാര്‍ഡുകള്‍’ തിരഞ്ഞെടുക്കുക.
4. ഡൗണ്‍ലോഡ് URL തിരഞ്ഞെടുക്കുക.
5. നിങ്ങളുടെ ലോഗിന്‍ വിവരങ്ങള്‍ നല്‍കുക.
6. നിങ്ങളുടെ പരീക്ഷാ ദിവസത്തെ അഡ്മിഷന്‍ കാര്‍ഡ് പരിശോധിച്ച് ഡൗണ്‍ലോഡ് ചെയ്യുക.
















