കടമേരി: കാമിച്ചേരി ജുമാ മസ്‌ജിദിൽ നടന്ന കോഴി ലേലത്തിൽ ഈ വർഷം ആവേശത്തിന് കുറവില്ലായിരുന്നു. സമീപപ്രദേശത്ത് ഇതുവരെ രേഖപ്പെടുത്തിയതിലേറെ തുക നൽകി, ബഹറൈൻ സ്വദേശിയായ യുവ വ്യവസായി ഊരാളി വീട്ടിൽ ഇല്യാസ് 56,000 രൂപയ്ക്ക് കോഴിയെ വിളിച്ചെടുത്തു.
ഓൺലൈൻ സംവിധാനത്തിൽ നടന്ന ലേലത്തിന് അഖീൽ, സവാദ് എന്നിവർ നേതൃത്വം വഹിച്ചു. ഇബ്രാഹിം മുറിച്ചാണ്ടി ലേലത്തിന് തുടക്കം കുറിച്ചു. ഹംസ മൗലവിയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്.
മഹല്ല് സെക്രട്ടറി മഹമൂദ് ഹാജി മുറിച്ചാണ്ടി അധ്യക്ഷനായിരുന്നു. വി.കെ. ഹമീദ് മാസ്റ്റർ, കെ.കെ. ഹമീദ് മാസ്റ്റർ, നാസർ പി.വി., നിസാർ മാസ്റ്റർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. വാജിദ് മാസ്റ്റർ സ്വാഗതം പറയുകയും നൗഷാദ് ചന്തം കണ്ടി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
















