വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടിന്റെ സഹായത്തോടെ നിർമ്മിച്ച വെള്ളോളി മീത്തൽ കനാൽ പാലം ഔദ്യോഗികമായി നാടിന് കൈമാറി. കുരിക്കിലാട്–ക്രേഷ്മുക്കിൽ നിർമ്മിക്കുന്ന ഈ പാലത്തിന്റെ നിർമാണത്തിന് 5 ലക്ഷം രൂപ ചെലവഴിച്ചു.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗിരിജ ഉദ്ഘാടനച്ചടങ്ങിന് നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത മേഹനൽ അധ്യക്ഷയായി.
ചോറോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ പി. ലിസി, സി. നാരായണൻ മാസ്റ്റർ, വി.പി. രാജൻ, തിലോത്തമ, അബ്ദുൽ കരിം, രഘുനാഥ്, വിശ്വൻ മാസ്റ്റർ, ചന്ദ്രൻ കൂമുള്ളി, മധുസൂദനൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
















