ഓറഞ്ച് കഴിക്കുന്നത് ശരീരത്തിന് ആരോഗ്യം നൽകും. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഈ പഴം മാത്രമല്ല ഗുണം ചെയ്യുന്നത്. യഥാർത്ഥത്തിൽ ഉപയോഗശൂന്യമെന്ന് കരുതപ്പെടുന്ന ഇതിന്റെ തൊലി ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, വിറ്റാമിൻ സി എന്നിവ നല്ല അളവിൽ അടങ്ങിയിട്ടുണ്ട്, അവ ആരോഗ്യത്തിന് ഗുണം ചെയ്യും. ഓറഞ്ച് തൊലിയുടെ ഗുണങ്ങൾ അറിയുമ്പോൾ എല്ലാവരും അത്ഭുതപ്പെടുന്നു. ഓറഞ്ച് എടുത്തിട്ട് തൊലി വലിച്ചെറിയുന്ന ശീലമാണ് എല്ലാവർക്കും. എന്നാൽ തൊലി ഇനി വെറുതെ കളയണ്ട.
ഓറഞ്ച് തൊലി പല ഫെയ്‌സ് പായ്ക്കുകളിലും ഫേഷ്യൽ സ്‌ക്രബുകളിലുമൊക്കെ ഒരു പ്രധാന ചേരുവയായി മാറിക്കൊണ്ടിരിക്കുകയാണ്. ചർമ്മത്തെ ശുദ്ധീകരിച്ചുകൊണ്ട് പുനരുജ്ജീവന ഗുണങ്ങൾ നൽകാൻ ശേഷിയുണ്ട് ഇതിന്. ഓറഞ്ച് തൊലി ഏറ്റവും മികച്ചത് അത് ഉണക്കിപ്പൊടിച്ച രൂപത്തിൽ ഉപയോഗിക്കുമ്പോഴാണ്. ഇതിനായി ഓറഞ്ച് തൊലി 2 മുതൽ 3 മണിക്കൂർ വരെ വെയിലത്ത് വെച്ച് നന്നായി ഉണക്കണം. ഇതിനു ശേഷം പൊടിച്ചെടുത്ത് ഒരു എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിച്ചുവയ്ക്കാം. ഈ പൊടി ഏകദേശം 6 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുമെന്ന് ഓർമ്മിക്കുക. ഇതിൽനിന്ന് ആവശ്യമുള്ളപ്പോൾ ഒക്കെ നിങ്ങൾക്ക് പലതരം ഫേസ്പാക്കുകൾ തയ്യാറാക്കാനായി എടുക്കാവുന്നതാണ്.
ഓറഞ്ച് തൊലി ഉപയോഗിച്ചുകൊണ്ട് ചർമത്തിൽ പ്രയോഗിക്കാൻ കഴിയുന്ന ഏറ്റവും മികച്ച 5 ഫേസ് പാക്കുകൾ ഇതാ…
ചർമ്മത്തിന്റെ ഉപരിതലത്തിൽ അടിഞ്ഞു കൂടാൻ സാധ്യതയുള്ള നിർജീവ കോശങ്ങളെ മുഴുവനായും നീക്കം ചെയ്യാനും ഇവിടെ പുതിയതും ആരോഗ്യകരവുമായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്ന ഒരു പ്രകൃതിദത്ത എക്സ്ഫോളിയേറ്ററാണ് ഓറഞ്ച് തൊലിയുടെ പൊടി. ഇതിനാവശ്യമായ ഒരു ഫേസ് സ്‌ക്രബ് തയ്യാറാക്കാനായി ഒരു പാത്രത്തിൽ 2 മുതൽ 3 ടേബിൾസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത് ചേർത്ത് 2 ടേബിൾസ്പൂൺ പഞ്ചസാരയും തേങ്ങാപ്പാലും മിക്സ് ചെയ്തുകൊണ്ട് നേർത്തതും കട്ടി കുറഞ്ഞതുമായ പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പതുക്കെ സ്‌ക്രബ് ചെയ്യുക. അൽപനേരം ഇത് മുഖത്ത് സൂക്ഷിച്ചതിനെ തുടർന്ന് കഴുകുക. മുഖചർമത്തിൻ്റെ നഷ്ടപ്പെട്ട തിളക്കം തിരികെ വരുന്നത് നിങ്ങൾക്ക് തിരിച്ചറിയാനാവും.
ഈയൊരു നാടൻ ഫെയ്സ് പായ്ക്ക് നിങ്ങളുടെ ചർമ്മത്തിലെ പാടുകളും സൺ ടാന്നുകളും ഒക്കെ നീക്കം ചെയ്യുന്നതിനു ഫലപ്രദമാണ്. ചർമ്മത്തിൻ്റെ സ്വാഭാവിക നിറം തിരികെ കൊണ്ടുവരുന്നതിന് ഇത് സഹായം ചെയ്യും. 2 ടേബിൾസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതെടുത്ത് ഇതിലേക്ക് 2 മുതൽ 3 തുള്ളി നാരങ്ങ നീരും ഒരു ടേബിൾസ്പൂൺ ചന്ദനപ്പൊടിയും ചേർത്ത് നന്നായി കലർത്തി മിനുസമാർന്ന പേസ്റ്റ് രൂപപ്പെടുത്തുക. ഇത് സൗമ്യമായി നിങ്ങളുടെ മുഖത്ത് പുരട്ടി വച്ച് 30 മിനിറ്റ് സൂക്ഷിക്കുക. ഇതിനു ശേഷം കഴുകി കളയാം. മുഖക്കുരു, എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ഏറ്റവും അനുയോജ്യമായ ഒരു ഫേസ് പായ്ക്ക് ആണിത്.
ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും നഷ്ടപ്പെട്ട ചർമ്മത്തിന്റെ ടോൺ തിരികെ ലഭിക്കുന്നതിനുമായി ഈയൊരു ഫെയ്സ് പായ്ക്ക് പരീക്ഷിക്കുക. 1 ടേബിൾ സ്പൂൺ ഓറഞ്ച് തൊലി പൊടിയോടൊപ്പം 2 ടേബിൾസ്പൂൺ തൈരും ചേർത്ത് നന്നായി കൂട്ടിക്കലർത്തി നിങ്ങളുടെ മുഖത്ത് പുരട്ടുക. 20 മിനിറ്റോളം മുഖത്ത് ഇത് സൂക്ഷിച്ചതിനു ശേഷം ഇത് കഴുകി കളയുക. ഓരോ തവണ ചെയ്യുമ്പോഴും വ്യക്തവും പുതുമയുള്ളതുമായ മുഖചർമം ലഭിക്കുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തും.
Homemade Orange Peel Powder and Use It For A Fluffy Cake
ഓറഞ്ച് തൊലിയുടെയും റോസ് വാട്ടറിന്റെയും ഉയർന്ന വിറ്റാമിൻ സി ഉള്ളടക്കം എണ്ണമയമുള്ള ചർമ്മത്തെ വൃത്തിയാക്കാനും അതുണ്ടാക്കുന്ന ചർമ്മ പ്രശ്നങ്ങളെ ചികിത്സിക്കാനും ഏറ്റവും ഫലപ്രദമാണ്. വിറ്റാമിൻ സി ചർമ്മത്തിൻ്റെ കർശനമാക്കുന്ന കൊളാജനും എലാസ്റ്റിനും രൂപം നൽകുന്നു. ഇതു നൽകുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിനെ അകറ്റുകയും അതുണ്ടാക്കുന്ന പാടുകളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇതിനുള്ള ഒരു ഫേസ് വാഷ് തയ്യാറാക്കാനായി 3 മുതൽ 5 തുള്ളി വരെ റോസ് വാട്ടർ 2 ടേബിൾസ്പൂൺ ഓറഞ്ച് തൊലിയുടെ പൊടിയോടൊപ്പം കലർത്തി മുഖത്ത് പുരട്ടുക. അഞ്ചുമിനിറ്റ് സൂക്ഷിച്ചതിനെ തുടർന്ന് ഇത് കഴുകിക്കളയുക. ഇത് നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
ഈയൊരു ഫേസ് മാസ്ക് നിങ്ങളുടെ ചർമ്മ സുഷിരങ്ങളെ അഴുക്ക് നീക്കം ചെയ്തുകൊണ്ട് വൃത്തിയാക്കുന്നതിന് സഹായം ചെയ്യും. ബ്ലാക്ക് ഹെഡുകളുടേയും മുഖക്കുരുവിൻ്റേയും സാധ്യതകളെ ചെറുത്തു നിർത്താൻ ഇത് ഫലം നൽകും. ഇതിനുള്ള ഒരു മികച്ച മാസ്ക് നിർമ്മിക്കാനായി 2 ടേബിൾസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത് 1 ടേബിൾ സ്പൂൺ ഓട്സ്, ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് നന്നായി കൂട്ടിക്കലർത്തുക. നിങ്ങളുടെ മുഖത്ത് സൗമ്യമായി ഇത് പ്രയോഗിച്ച ശേഷം വൃത്താകൃതിൽ വിരലുകൾ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക. തുടർന്ന് കഴുകിക്കളയാം.
















