കൊച്ചി: അമൃത കോളേജ് ഓഫ് നഴ്സിംഗ് ഇരുപത്തി മൂന്നാമത് വാർഷികം ആഘോഷിച്ചു. ലഹരി വസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനുള്ള ബോധവത്കരണ ദിനമായാണ് വാർഷികം ആഘോഷിച്ചത്. എറണാകുളം ഡിഐജി ഓഫീസ് സ്പെഷ്യൽ അന്വേഷണ സംഘത്തിലെ അംഗം നിജു പി.എൻ. കൗമാരക്കാർക്കിടയിലെ ലഹരി ഉപയോഗത്തിന് എതിരെ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. മുൻ പോലീസ് മേധാവി ഋഷിരാജ് സിംഗ് വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു. ജാഗ്രതയും അറിവുമാണ് ലഹരിക്ക് എതിരെയുള്ള പ്രതിരോധമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. അമൃത കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ. കെ. ടി. മോളി, അമൃത സ്കൂൾ ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. സബിത എം. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സ്വാമിനി കരുണാമൃത പ്രാണയുടെ നേതൃത്വത്തിൽ നടന്ന പൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ചൈൽഡ് ഹെൽത്ത് നഴ്സിംഗ് വിഭാഗം മേധാവി പ്രൊഫ. ഡോ. അനില കെ.പി. ചടങ്ങിൽ പ്രഭാഷണം നടത്തി. എസ്. എൻ. എ. സംസ്ഥാന തല വിജയികൾക്കുള്ള സമ്മാന വിതരണത്തിനും വാർഷികാഘോഷം വേദിയായി. കോളേജ് മാഗസിൻ, ന്യൂസ് ലെറ്റർ എന്നിവയുടെ പ്രകാശനവും ചടങ്ങിൽ വെച്ച് നടന്നു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഷീല പവിത്രൻ സ്വാഗത പ്രസംഗവും. കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ് വിഭാഗം മേധാവി പ്രൊഫ. നിധിൻ ഏലിയാസ് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

അമൃത കോളേജ് ഓഫ് നഴ്‌സിംഗ് വാർഷികാഘോഷം മുൻ കേരള പൊലീസ് മേധാവി ഋഷിരാജ് സിംഗ് ഐപിഎസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
















