തൃശൂർ പുത്തൂർ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായ ആക്രമണത്തിൽ പത്തു മാനുകൾ മരിച്ചു. പാർക്കിലെ അധികൃതരുടെ ഗുരുതര വീഴ്ചയായി ആണ് ഈ സംഭവം കാണുന്നത്. മാനുകൾക്ക് വേണ്ടി പ്രത്യേകമായി നിർമിച്ച സ്ഥലത്തു വെച്ചാണ് മാനുകൾക്ക് തെരുവുനായ ആക്രമണം ഉണ്ടായത്.
കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയായ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം. മൃഗശാലയുടെ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. സംഭവത്തിൽ അന്വേഷണത്തിലും മാറ്റ് മൃഗങ്ങളുടെ അവസ്ഥ മനസിലാക്കാനും ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം പുത്തൂരിലേക്ക് തിരിച്ചിരിക്കുകയാണ്.
















