തൃശൂർ ചെറുതുരുത്തിയിൽ കേരള കലാമണ്ഡലം കൽപിത സർവകലാശാലയിലെ കൂടിയാട്ടം അധ്യാപകനെതിരെ വിദ്യാർഥികളുടെ പരാതി. ദേശമംഗലം സ്വദേശി കലാമണ്ഡലം കനകകുമാർക്ക് എതിരെയാണ് ഒരു സംഘം വിദ്യാർത്ഥികൾ മോശമായി പെരുമാറിയതായി വൈസ് ചാൻസലർക്ക് രേഖാ മൂലം പരാതി നൽകിയത്.
പരാതി കിട്ടിയതിനെ തുടർന്ന് വൈസ് ചാൻസിലർ അധ്യാപകനെ സസ്പെൻഡ് ചെയ്തു. പരാതിയുടെ തുടർ നടപടികൾക്കായി കേസ് ചെറുതുരുത്തി പൊലീസിന് കൈമാറി. ഇതേതുടർന്ന് പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുത്തു. അധ്യാപകൻ ഇപ്പൊ ഒളിവിലാണ്.
















