ഒറ്റ രാത്രികൊണ്ട് സുരക്ഷിതത്വത്തിന് മുകളില്‍ തീ പടര്‍ത്തിയ ഭീകരവാദ പ്രവര്‍ത്തനത്തെ രാജ്യം മറികടന്നിരിക്കുകയാണ്. ജീവന്‍ നഷ്ടപ്പെട്ടവരെയോര്‍ത്ത് രാജ്യം വേദനിക്കുമ്പോഴും സ്‌ഫോടനത്തിനായി കോപ്പുകൂട്ടിയവരെയും അവരുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. സ്‌ഫോടനത്തിനു വേണ്ടി വൈറ്റ് കോളര്‍ ടെററിസ്റ്റ് ഉപയോഗിച്ച ആ ഹ്യുണ്ടായ് ഐ20 കാറാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രധാന നോട്ടം. കാറിനെ കുറിചട്ചും, അതിന്റെ ഓണര്‍
രെ കുറിച്ചുമുള്ള എല്ലാ വിവരങ്ങളും ശേഷകിച്ചതിനു പിന്നാലെ 13 പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. വെള്ള് ഐ20 നിറയെ സ്‌ഫോടക വസ്തുക്കളുമായി ഇന്നലെ രാവിലെയാണ് ഭീകരവാദികള്‍ ഡെല്‍ഹിയിലേക്ക് കടന്നത്.
ഡെല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച ഹ്യൂണ്ടായ് ഐ20 കാറിന്റെ സഞ്ചാര പാത പൊലീസ് വിശദമായി മാപ്പ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. സ്‌ഫോടനത്തില്‍ ചത്ത തീവ്രകവാദികളുടെ വിവരങ്ങളെക്കാള്‍ ഇനിയും ചാകാതെ ഒളിത്താവളങ്ങലില്‍ ഇരിക്കുന്നവരുടെ തല കണ്ടെത്തുക എന്നതാണ് ടാസ്‌ക്ക്. അതുകൊണ്ട് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കിട്ടാവുന്ന തെളിവുകളെല്ലാം ശേഖരിക്കുകയാണ് സംഘം. ഇന്നലെ രാവിലെ എട്ടുമണിയോടെ ആണ് ഫരീദാബാദ് ഭാഗത്ത് നിന്ന് ബദര്‍പൂര്‍ ടോള്‍ ബൂത്തിലൂടെ കാറ് ദില്ലിയിലേക്ക് കടന്നത്. ഇത് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് കാര്‍ രാവിലെ 8.30ഓടെ ഓഖ്‌ലയിലെ പെട്രോള്‍ പമ്പില്‍ എത്തി.
പെട്രോള്‍ പമ്പിലെ സി.സി.ടിവി ദൃശ്യങ്ങള്‍ ശേഷകിച്ചിട്ടുണ്ട്. അവിടെ കുറച്ച് സമയം നിന്ന കാര്‍ പിന്നീട് ഓള്‍ഡ് ഡെല്‍ഹിയിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചിരുന്നു. ദരിയാഗഞ്ച്, കശ്മീരി ഗേറ്റ്, സുനെഹ്രി മസ്ജിദ് എന്നിവിടങ്ങളിലസും സഞ്ചരിച്ചു. തുടര്‍ന്ന് മൂന്നരയോടെയാണ് കാര്‍ റെഡ് ഫോര്‍ട്ട് പാര്‍ക്കിംഗില്‍ എത്തിയത്. പിന്നീട് ആറരയോടെയാണ് കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് കാര്‍ പുറത്ത് കടന്നത്. ഇതിനു പിന്നാലെയാണ് സ്‌ഫോടനം ഉണ്ടായതും. സ്‌ഫോടനത്തിന് ഉപയോഗിച്ച കാറിന്റെ യഥാര്‍ഥ ഉടമ മുഹമ്മദ് സല്‍മാനാണ്. ഇദ്ദേഹം കഴിഞ്ഞ മാര്‍ച്ചിലാണ് ദേവേന്ദറിനു വിറ്റത്. പിന്നീട് ദേവേന്ദറില്‍ നിന്ന് അമീര്‍ വാഹനം വാങ്ങി.
തുടര്‍ന്ന് അമീര്‍, പുല്‍വാമ സ്വദേശിയായ താരിഖിന് കാര്‍ കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. താരിഖ് വാഹനം സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വാഹനം താരിഖിന് വിറ്റതാണെന്നു കരുതപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ ലഭിക്കുന്ന വിവരം അത് വില്‍പ്പനയല്ല, കൈമാറ്റം മാത്രമായിരുന്നു എന്നാണ്. കഴിഞ്ഞ മാസം 29നാണ് താരിഖ് കാര്‍ ഏറ്റുവാങ്ങിയത്. പിന്നീട് വാഹനം ഉമര്‍ മുഹമ്മദിന്റെ കൈവശം എത്തി. ഇപ്പോള്‍ താരിഖ് പൊലീസ് കസ്റ്റഡിയിലാണ്. ഇവരൊക്കെ കശ്മീര്‍ സ്വദേശികളായിട്ടും ഡെല്‍ഹിയിലാണ് താമസിച്ചിരുന്നത്. വാഹന കൈമാറ്റം നടന്നതും ഡെല്‍ഹിയിലായിരുന്നുവെന്ന്
അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഹരിയാ രജിസ്‌ട്രേഷനുള്ള കാറാണിത്. സ്‌ഫോടനത്തിന് ഇരയായ കാര്‍ ഓടിച്ചത് ഫരീദാബാദ് ഭീകരസംഘവുമായി ബന്ധമുള്ള ഡോ. ഉമര്‍ മുഹമ്മദാണ്. സംഘം നേരത്തെ പിടിയിലായതോടെ, ഉമര്‍ ആസൂത്രണം ചെയ്തതാണ് സ്‌ഫോടനമെന്നു കരുതപ്പെടുന്നു. ഉമറിന്റെ കശ്മീരിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്നാല്‍, ഉമറിന് ഭീകര ബന്ധങ്ങളില്ലെന്നും, ശാന്തസ്വഭാവമുള്ള ആളായിരുന്നുവെന്നും സഹോദരന്റെ ഭാര്യ വ്യക്തമാക്കിയിട്ടുണ്ട്. HR 26CE7674 എന്ന നമ്പര്‍ പ്ലേറ്റുള്ള ഹ്യുണ്ടായി ഐ20 കാറിനുള്ളില്‍ സ്‌ഫോടനത്തിലെ ചാവേര്‍ ബോംബറെന്ന് സംശയിക്കുന്ന ഡോ. ഉമര്‍ മുഹമ്മദ് മൂന്ന് മണിക്കൂറിലധികം നേരം ഇരുന്നിട്ടുണ്ട്. കോട്ടയ്ക്കടുത്തുള്ള ഒരു പാര്‍ക്കിംഗ് സ്ഥലത്തായിരുന്നു കാറ് നിര്‍ത്തിയിരുന്നത്. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഒരു തവണ പോലും അയാള്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയില്ല. ഇയാള്‍ ആരെയെങ്കിലും കാത്തിരിക്കുകയോ അല്ലെങ്കില്‍ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുകയോ
ചെയ്തിട്ടുണ്ടാവാമെന്നാണ് പൊലീസിന്റെ നിഗമനം. ഉച്ചകഴിഞ്ഞ് 3:19 നാണ് പാര്‍ക്കിംഗ് സ്ഥലത്ത് എത്തിയത്. പിന്നീട് ഏകദേശം 6:30 നാണ് ഇത് പാര്‍ക്കിംഗില്‍ നിന്നും എടുത്തത്. കാര്‍ ബദര്‍പൂര്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ കാറിന് പുറത്തേക്ക് കൈയിട്ടിരിക്കുന്നതും ആ സമയത്ത് നീലയും കറുപ്പും കലര്‍ന്ന ഒരു ടീ-ഷര്‍ട്ട് ധരിച്ചിരിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.
CONTENT HIGH LIGHTS; Where did the Hyundai i20 car that exploded come from?: Was the target of the explosion missed?; Did Umar decide to explode before being caught?
















