പാക്കിസ്ഥാൻ ഇസ്‌ലാമാബാദിൽ ഇന്ന് നടന്ന ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഇസ്‌ലാമാബാദിലെ കോടതിക്കു മുന്നിൽ വെച്ച് ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്. കോടതിൽ വിചാരണക്കായി എത്തിയവർക്ക് പരുക്ക് പറ്റിയിട്ടുണ്ട്.
കോടതിക്ക് മുമ്പിലെ ഒരു വാഹനത്തിനുള്ളിലെ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ചാവേറാക്രമണം ആകാനാണ് സാധ്യത എന്നാണ് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി പറയുന്നത്.
പാക്കിസ്ഥാൻ യുദ്ധ സാഹചര്യത്തിലാണെന്നും ഈ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനുമായുള്ള ചർച്ചയിൽ സന്തോഷകരമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് എന്നും പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഡൽഹി ചെക്കോട്ടയിൽ സ്ഫോടനമുണ്ടായതിന്റെ പിറ്റേന്നാണ് പാക്കിസ്ഥാനിലും സമാനരീതിയിലുള്ള ചാവേറാക്രമണം ഉണ്ടായിട്ടുള്ളത്.
















