തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തെ തീർഥാടകരുടെ തിരക്ക് പരിഗണിച്ച് ചെന്നൈ, ഹൈദരാബാദ്, ആന്ധ്ര, മഹാരാഷ്ട്ര,തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും റെയിൽവേ സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചു. ഇരുദിശയിലേക്കും 32 സ്പെഷലുകൾ വിന്യസിച്ച് 274 സർവീസുകളാണ് നടത്തുക. ഇതിൽ കാക്കിനാട-കോട്ടയം റൂട്ടിലെ 18 സർവിസുകൾ ഒഴിച്ചാൽ ബാക്കി 256ഉം കൊല്ലത്തേക്കും തിരിച്ചുമുള്ളവയുമാണ്. സ്പെഷൽ ട്രെയിനായതിനാൽ ഉയർന്ന നിരക്കാണ് ഈ സർവീസുകൾക്കെല്ലാം.
1. കാക്കിനാട-കോട്ടയം സ്പെഷൽ
ആന്ധ്രയിലെ കാക്കിനാട ടൗണിൽനിന്ന് നവംബർ 17 ഡിസംബർ 1, 8, 15, 22, 29 ജനുവരി അഞ്ച്, 12, 19, തീയതികളിൽ ഉച്ചക്ക് ഒന്നിന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (07109) അടുത്തദിവസം രാവിലെ 5.30ന് കോട്ടയത്ത് എത്തും (ഒൻപത് സർവിസുകൾ). നവംബർ 18 ഡിസംബർ രണ്ട്, ഒമ്പത്, 16, 23, 30 ജനുവരി ആറ്, 13, 20 തീയതികളിൽ രാത്രി 8:30ന്. കോട്ടയത്തുനിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (07110) അടുത്തദിവസം രാത്രി 11ന് കാക്കിനാടയിൽ എത്തും (ഒമ്പത് സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പുകൾ.
2. ഹസൂർ സാഹിബ് നന്ദേഡ്-കൊല്ലം സ്പെഷൽ
മഹാരാഷ്ട്രയിലെ ഹസൂർ സാഹിബ് നന്ദേഡിൽനിന്ന് നവംബർ 20നും ജനുവരി 15നും ഇടയിലുള്ള വ്യാഴാഴ്ചകളിൽ രാവിലെ 10ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (07111) മൂന്നാം ദിവസം പുലർച്ച മൂന്നിന് കൊല്ലത്തെത്തും (ഒമ്പത് സർവിസുകൾ). നവംബർ 22നും ജനുവരി 17 നും മധ്യേയുള്ള ശനിയാഴ്ചകളിൽ പുലർച്ചെ 5.40 ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (07112) അടുത്ത ദിവസം രാത്രി 9.30ന് ഹസൂർ സാഹിബ് നന്ദേഡിലെത്തും (ഒമ്പത് സർവിസുകൾ). ചെങ്കോട്ട വഴിയാണ് സർവിസ്. പുനലൂരിൽ മാത്രമാണ് കേരളത്തിൽ സ്റ്റോപ്പുള്ളത്.
3. ചാർലപ്പള്ളി-കൊല്ലം സ്പെഷൽ
ഹൈദരാബാദിലെ ചാർലപ്പള്ളിയിൽ നിന്ന് നവംബർ 18നും ജനുവരി 13നും മധ്യേയുള്ള ചൊവ്വാഴ്ചകളിൽ രാവിലെ 11.20ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (07113) തൊട്ടടുത്ത ദിവസം രാത്രി 10ന് കൊല്ലത്തെത്തും (ഒമ്പത് സർവിസുകൾ). നവംബർ 20ന് ജനുവരി 15നും മധ്യേയുള്ള വ്യാഴാഴ്ചകളിൽ പുലർച്ച 2.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (07114) അടുത്ത ദിവസം ഉച്ചക്ക് 12.30ന് ചാർലപ്പള്ളിയിലെത്തും (ഒമ്പത് സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പ്.
4. മച്ചിലിപട്ടണം-കൊല്ലം സ്പെഷൽ
ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്ത് നിന്ന് നവംബർ 14, 21, 28, ഡിസംബർ 26, ജനുവരി രണ്ട് തീയതികളിൽ വൈകീട്ട് 4.30ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (07101) അടുത്തദിവസം രാത്രി 10ന് കൊല്ലത്തെത്തും (അഞ്ച് സർവിസുകൾ). കൊല്ലത്തുനിന്ന് നവംബർ 16, 23, 30, ഡിസംബർ 28 ജനുവരി നാല് തീയതികളിൽ പുലർച്ച 2.30ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (07102) അടുത്തദിവസം രാവിലെ എട്ടിന് മച്ചിലിപട്ടണത്തിൽ എത്തും (അഞ്ച് സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പ്.
5. മച്ചിലിപട്ടണം-കൊല്ലം സ്പെഷൽ
മച്ചിലിപട്ടണത്ത് നിന്ന് ഡിസംബർ അഞ്ച്, 12, 19 ജനുവരി ഒമ്പത്, 16 തീയതികളിൽ രാവിലെ 11ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (07103) അടുത്തദിവസം രാത്രി 10ന് കൊല്ലത്തെത്തും (അഞ്ച് സർവിസുകൾ). ഡിസംബർ ഏഴ്, 14, 21, ജനുവരി 11, 18 തീയതികളിൽ കൊല്ലത്തുനിന്ന് 2.30ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (07104) അടുത്ത ദിവസം രാത്രി 12. 30ന് മച്ചിലിപട്ടണത്ത് എത്തും (അഞ്ച് സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പ്.
6. നർസാപൂർ-കൊല്ലം സ്പെഷൽ
ആന്ധ്രയിലെ നർസാപൂരിൽ നിന്ന് നവംബർ 16നും ജനുവരി 18നും മധ്യേയുള്ള ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് മൂന്നിന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷ്യൽ (07105) അടുത്തദിവസം രാത്രി പത്തിന് കൊല്ലത്തെത്തും (പത്ത് സർവീസുകൾ). നവംബർ 18 ജനുവരി 20നും മധ്യേയുള്ള ചൊവ്വാഴ്ചകളിൽ പുലർച്ചെ 2.30 ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷ്യൽ (07106) അടുത്തദിവസം രാവിലെ ഏഴിന് നരസാപൂരിലെത്തും (പത്ത് സർവീസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
7. ചാർലപ്പള്ളി -കൊല്ലം സ്പെഷൽ
ചാർലപ്പള്ളിയിൽ നിന്ന് നവംബർ 17നും ജനുവരി 19 മധ്യേയുള്ള തിങ്കളാഴ്ചകളിൽ ഉച്ചക്ക് 12ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷ്യൽ (07107) അടുത്തദിവസം രാത്രി 10 ന് കൊല്ലത്തെത്തും (പത്ത് സർവീസുകൾ). നവംബർ 19 നും ജനുവരി 21നും മധ്യേയുള്ള ബുധനാഴ്ചകളിൽ പുലർച്ചെ 2.30 ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷ്യൽ (07108) അടുത്ത ദിവസം രാവിലെ 10:30 ന് ചാർലപ്പള്ളിയിലെത്തും (പത്ത് സർവീസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പ്.
8. ചെന്നൈ എഗ്മോർ-കൊല്ലം സ്പെഷൽ
ചെന്നൈ എഗ്മോറിൽ നിന്ന് നവംബർ 14 നും ജനുവരി 16നും ഇടയിലെ വെള്ളിയാഴ്ചകളിൽ രാത്രി 11.55 ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷ്യൽ (06111) അടുത്ത ദിവസം വൈകിട്ട് 4.30ന് കൊല്ലത്തെത്തും (പത്ത് സർവീസുകൾ). നവംബർ 15നും ജനുവരി 17നും ഇടയലെ ശനിയാഴ്ചകളിൽ രാത്രി 7.35ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷ്യൽ (06112) അടുത്തദിവസം ഉച്ചയ്ക്ക് 12ന് ചെന്നൈ എഗ്മോറിലെത്തും (പത്ത് സർവീസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പ്.
9. ചെന്നൈ സെൻട്രൽ-കൊല്ലം സ്പെഷൽ
നവംബർ 16നും ജനുവരി 18 നും ഇടയിലെ ഞായറാഴ്ചകളിൽ രാത്രി 11.50 ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (06113) അടുത്ത ദിവസം വൈകീട്ട് 4.30ന് കൊല്ലത്തെത്തും (10 സർവിസുകൾ). നവംബർ 17നും ജനുവരി 19നും മധ്യേയുള്ള തിങ്കളാഴ്ചകളിൽ വൈകീട്ട് 6.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (06114) അടുത്ത ദിവസം രാവിലെ 11.30ന് ചെന്നൈയിലെത്തും (പത്ത് സർവീസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പ്.
10. ചെന്നൈ സെൻട്രൽ-കൊല്ലം സ്പെഷൽ
നവംബർ 19 നും ജനുവരി 21നും മധ്യേയുള്ള ബുധനാഴ്ചകളിൽ വൈകീട്ട് 3.10 ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (06119) അടുത്ത ദിവസം രാവിലെ 6.40ന് കൊല്ലത്ത് എത്തും (10 സർവിസുകൾ). നവംബർ 20നും ജനുവരി 22നും മധ്യേയുള്ള വ്യാഴാഴ്ചകളിൽ രാവിലെ 10.40ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (06120) അടുത്തദിവസം പുലർച്ച 3.30ന് ചെന്നൈയിലെത്തും (10 സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പ്.
11. ചെന്നൈ സെൻട്രൽ-കൊല്ലം സ്പെഷൽ
നവംബർ 20നും ജനുവരി 22നും മധ്യേയുള്ള വ്യാഴാഴ്ചകളിൽ ചെന്നൈ സെൻട്രലിൽ നിന്ന് രാത്രി 11.50 നു പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (06127) അടുത്തദിവസം വൈകിട്ട് 4.30ന് കൊല്ലത്തെത്തും (10 സർവിസുകൾ). നവംബർ 21നും ജനുവരി 23നും മധ്യേയുള്ള വെള്ളിയാഴ്ചകളിൽ വൈകീട്ട് 6.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (06128) അടുത്ത ദിവസം രാവിലെ 11.30ന് ചെന്നൈയിലെത്തും (10 സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പ്.
12. ചെന്നൈ സെൻട്രൽ-കൊല്ലം സ്പെഷൽ
നവംബർ 22നും ജനുവരി 24 മധ്യേയുള്ള ശനിയാഴ്ചകളിൽ രാത്രി 11.50ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (06117) അടുത്ത ദിവസം വൈകീട്ട് 4.30ന് കൊല്ലത്തെത്തും (10 സർവിസുകൾ). നവംബർ 23നും ജനുവരി 25നും ഇടയിലുള്ള ഞായറാഴ്ചകളിൽ വൈകീട്ട് 6.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (06118) അടുത്ത ദിവസം രാവിലെ 11.30ന് ചെന്നൈയിലെത്തും (10 സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പ്.
13. മച്ചിലിപട്ടണം-കൊല്ലം സ്പെഷൽ
നവംബർ 14, 21,28 ഡിസംബർ 26, ജനുവരി രണ്ട് തീയതികളിൽ വൈകീട്ട് 4.30ന് മച്ചിലിപട്ടണത്തുന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (07101) അടുത്ത ദിവസം രാത്രി 10ന് കൊല്ലത്തെത്തും (അഞ്ച് സർവിസുകൾ). നവംബർ 16, 23, 30, ഡിസംബർ 28 ജനുവരി നാല് തീയതികളിൽ പുലർച്ചെ 2.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (07102) അടുത്ത വസം രാവിലെ എട്ടിന് മച്ചിലിപട്ടണത്ത് എത്തും (അഞ്ച് സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പ്.
14. മച്ചിലിപട്ടണം-കൊല്ലം സ്പെഷൽ
ഡിസംബർ അഞ്ച്, 12, 19, ജനുവരി ഒമ്പത്, 16 തീയതികളിൽ രാവിലെ 11ന് മച്ചിലിപട്ടണത്ത് നിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (07103) അടുത്ത ദിവസം രാത്രി 10 ന് കൊല്ലത്തെത്തും (അഞ്ച് സർവിസുകൾ). ഡിസംബർ ഏഴ്, 14, 21 ജനുവരി 11,18 തീയതികളിൽ പുലർച്ചെ 2.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (07104) അടുത്തദിവസം ഉച്ചക്ക് 12.30ന് മച്ചിലിപട്ടണത്തെത്തും (അഞ്ച് സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പ്.
15. നർസാപൂർ- കൊല്ലം സ്പെഷൽ
നവംബർ 16നും ജനുവരി 18നും മധ്യേയുള്ള ഞായറാഴ്ചകളിൽ ഉച്ചക്ക് മൂന്നിന് നർസാപൂരിൽനിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (07105) അടുത്ത ദിവസം രാത്രി 10 ന് കൊല്ലത്ത് എത്തും (10 സർവിസുകൾ). നവംബർ 18നും ജനുവരി 20നും മധ്യേയുള്ള ചൊവ്വാഴ്ചകളിൽ പുലർച്ചെ 2.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (07106) അടുത്ത ദിവസം രാവിലെ ഏഴിന് നർസാപൂരിലെത്തും (10 സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പ് .
16. ചാർലപ്പള്ളി -കൊല്ലം സ്പെഷൽ
നവംബർ 17നും ജനുവരി 19 നും മധ്യേയുള്ള തിങ്കളാഴ്ചകളിൽ ഉച്ചക്ക് 12ന് ചാർലപ്പള്ളിയിൽനിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (07107) അടുത്ത ദിവസം രാത്രി 10 ന് കൊല്ലത്തെത്തും (10 സർവിസുകൾ). നവംബർ 19നും ജനുവരി 21നും മധ്യേയുള്ള ബുധനാഴ്ചകളിൽ പുലർച്ചെ 2.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷൽ (07108) അടുത്ത ദിവസം രാവിലെ 10.30 ന് ചാർലപള്ളിയിലെത്തും (10 സർവിസുകൾ). പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പ്.
















