മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവല്‍’ എന്ന സിനിമയിലെ ആദ്യഗാനം പുറത്തുവിട്ടു. ‘നിലാ കായും’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടത്. മുജീബ് മജീദ് സംഗീതം നല്‍കിയ ഗാനം രചിച്ചത് വിനായക് ശശികുമാർ ആണ്. ഗാനം ആലപിച്ചത് സിന്ധു ഡെല്‍സണ്‍ ആണ്. അന്ന റാഫിയാണ് ലിറിക്കല്‍ വീഡിയോ ഒരുക്കിയത്. നവംബര്‍ 27-ന് സിനിമ ആഗോള റിലീസായി എത്തും.
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം വേഫെറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ഏഴുമാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയില്‍ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും ‘കളങ്കാവല്‍’ കാത്തിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച ‘കളങ്കാവല്‍’ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
ചിത്രത്തിന്റെ ട്രെയ്ലര്‍ ഉടന്‍ പുറത്തുവരുമെന്നാണ് സൂചന. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പന്‍ പ്രേക്ഷകപ്രതികരണമാണ് സാമൂഹികമാധ്യമങ്ങളില്‍നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷകര്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥയൊരുക്കി ശ്രദ്ധനേടിയ ജിതിന്‍ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കളങ്കാവല്‍’.
മമ്മൂട്ടി എന്ന മഹാനടന്റെ ഗംഭീര അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രമായിരിക്കും ‘കളങ്കാവല്‍’ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും നല്‍കുന്ന സൂചന. സെന്‍സറിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഒരിടവേളക്കുശേഷം മമ്മൂട്ടിയെ ബിഗ്‌സ്‌ക്രീനില്‍ വരവേല്‍ക്കാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാപ്രേമികളും. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ക്കുള്ളത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: ഫൈസല്‍ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റര്‍: പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ഫൈനല്‍ മിക്‌സ്: എം.ആര്‍. രാജാകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം: അഭിജിത്ത് സി, വരികള്‍: വിനായക് ശശികുമാര്‍, ഹരിത ഹരി ബാബു, കളറിസ്റ്റ്: ലിജു പ്രഭാകര്‍, സംഘട്ടനം: ആക്ഷന്‍ സന്തോഷ്, സൗണ്ട് ഡിസൈന്‍: കിഷന്‍ മോഹന്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: എസ്. സന്തോഷ് രാജു, വിഎഫ്എക്‌സ് കോഓര്‍ഡിനേറ്റര്‍: ഡിക്‌സന്‍ പി. ജോ, വിഎഫ്എക്‌സ്: വിശ്വ എഫ്എക്‌സ്, സിങ്ക് സൗണ്ട്: സപ്ത റെക്കോര്‍ഡ്‌സ്, സ്റ്റില്‍സ്: നിദാദ്, ടൈറ്റില്‍ ഡിസൈന്‍: ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, ആഷിഫ് സലീം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍: ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍.
















