ട്രെയിന്‍ യാത്രക്കിടയില്‍ ഓരോ യാത്രക്കാരനും ശ്രദ്ധിക്കേണ്ടതായ ചില നിയമങ്ങളും നിബന്ധനകളുമുണ്ട്. അവ പാലിച്ചില്ലെങ്കില്‍ ചിലപ്പോള്‍ വലിയ പിഴകള്‍ വരെ അടയ്‌ക്കേണ്ടി വന്നേക്കാം. പകല്‍ മാത്രമല്ല ഈ നിയമങ്ങള്‍ ബാധകമായിട്ടുള്ളത്. രാത്രിയിലും പാലിക്കേണ്ട ചില നിയമങ്ങള്‍ ഉണ്ട്. അവ ഏതൊക്കൊണെന്ന് നോക്കാം.;
രാത്രിയില്‍ ഉറക്കെ സ്പീക്കറുകളില്‍ സംഗീതം കേള്‍ക്കുകയോ ഉച്ചത്തില്‍ ഫോണ്‍ ചെയ്യുന്നവരോ ആണ് നിങ്ങളെങ്കില്‍ പിഴ വീഴാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കുക. സഹയാത്രികരുടെ ഉറക്കത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുമര്യാദകള്‍ ലംഘിക്കുന്നതിന് തുല്യമാണ്. ഇത് റെയില്‍വേ ആക്ട് പ്രകാരം പിഴ അടയ്‌ക്കേണ്ട ശിക്ഷയാണ്. അതിനാല്‍ ഇയര്‍ഫോണില്‍ പാട്ട് കേള്‍ക്കാനും ശബ്ദം കുറച്ച് ഫോണില്‍ സംസാരിക്കാനും ശ്രമിക്കുക.
രാത്രിയില്‍ ലൈറ്റുകള്‍ ഓണാക്കി യാത്ര ചെയ്യുന്നത് സഹയാത്രികരെ ബുദ്ധിമുട്ടിലാക്കിയേക്കാം. അതുകൊണ്ട് തന്നെ ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ പരാതി നല്‍കിയാല്‍ ഫൈന്‍ ഈടാക്കാവുന്നതാണ്. അതിനാല്‍ നൈറ്റ് ലൈറ്റുകളല്ലാതെ മറ്റൊരു ലൈറ്റും ട്രെയിനിനുള്ളില്‍ ഉപയോഗിക്കാന്‍ പാടില്ല.രാത്രിയില്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് ഉച്ചത്തിലുള്ള സംസാരവും ബഹളങ്ങളും. കൂട്ടുകാരാടോ കുടുംബത്തോടോ ഒപ്പം പോകുമ്പോള്‍ സാധാരണയായി ഉച്ചത്തിലുള്ള സംസാരങ്ങളും ചിരികളും ഉണ്ടാവുന്നത് സാധാരണയാണെങ്കിലും അവയും പിഴ ഈടാക്കാന്‍ കഴിയുന്ന കുറ്റങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍ ഇവ താക്കീതില്‍ ഒതുങ്ങാറുമുണ്ട്.
STORY HIGHLIGHT : Sabarimala gold theft; N Vasu arrested, bjp leader k surendran reaction
















