ബാംഗ്ലൂർ കർണാടകയിലെ തെള്ളൂർ ഗ്രാമത്തിൽനിന്ന് മാനിറച്ചി പിടികൂടി. സംഭവത്തിൽ സാദത്ത്, ഷറഫ്, ഷുക്കൂർ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇവർ മുമ്പും മാനിറച്ചി വിറ്റതിന് കേസിൽപെട്ടിരുന്നു.അനധികൃത കശാപ്പുകാരെ കണ്ടെത്താൻ പൊലീസ് നടത്തിയ റെയ്ഡിലാണ് മാനിറച്ചി പിടികൂടിയത്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു.
















