ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത തിരിച്ചടിയെ തുടർന്ന് പാർട്ടിയുടെ ആത്മപരിശോധനാ ക്ഷമതയില്ലായ്മ വീണ്ടും ചർച്ചയാകുകയാണ്. രാഷ്ട്രീയ വിശകലനകാരനായ ശ്രീജിത്ത് പണിക്കർ, പാർട്ടിയെതിരെ ശക്തമായ വിമർശനങ്ങളുമായി മുന്നോട്ടുവന്നു.
“ഏതെങ്കിലും കോൺഗ്രസുകാരനോ സഖ്യകക്ഷിക്കാരനോ അനുഭാവിയോ ബിഹാർ തോൽവിയെ ഉൾക്കൊള്ളുന്നു എന്നൊരു അഭിപ്രായം പങ്കുവെച്ചതായി കണ്ടോ? ഇല്ലല്ലോ,”
എന്ന് പണിക്കർ പോയിന്റഡ് ഔട്ട് ചെയ്യുന്നു.
“ഏതെങ്കിലും കോൺഗ്രസുകാരനോ സഖ്യകക്ഷിക്കാരനോ അനുഭാവിയോ ബിഹാർ തോൽവിയെ ഉൾക്കൊള്ളുന്നു എന്നൊരു അഭിപ്രായം പങ്കുവെച്ചതായി കണ്ടോ? ശ്രീജിത്ത് പണിക്കർ
ഇല്ലല്ലോ.
അതാണ് കോൺഗ്രസിന് പറ്റിയ പ്രശ്നം.
അവർ ചിന്തിക്കുന്നത് നാട്ടുകാർ അവർക്കാണ് വോട്ട് ചെയ്യുന്നത് എന്നാണ്.
അതുകൊണ്ട് തിരഞ്ഞെടുപ്പ് ഫലം ഉൾക്കൊള്ളാൻ അവർക്ക് കഴിയുന്നില്ല.
എന്നാൽ വോട്ട് ചെയ്ത ജനങ്ങൾക്കോ തിരഞ്ഞെടുപ്പ് നിരീക്ഷിച്ച വിദഗ്ധർക്കോ ഫലത്തിൽ സംശയമില്ല.
ജനങ്ങളുടെ തിരസ്കാരത്തെ ഉൾക്കൊള്ളാതെ, ആവശ്യമായ തിരുത്തൽ വരുത്താതെ, സ്ഥിരം രാഷ്ട്രീയ പ്രവർത്തനം തുടർന്നാൽ അധോഗതിയാകും എന്ന് ആവർത്തിച്ചുള്ള അനുഭവത്തിൽ നിന്നുപോലും പഠിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല.
കഴിവോ ഭാവനയോ ഇല്ലാത്ത നേതാക്കളെ മറ്റു പ്രവർത്തകരെല്ലാം വട്ടത്തിലിരുന്ന് പുകഴ്ത്തിയാൽ അത്ഭുതങ്ങൾ സംഭവിക്കും എന്നൊക്കെയാണ് അതുങ്ങൾ കരുതുന്നതെന്ന് തോന്നുന്നു.
കൂടാതെ പുട്ടിന് പീര പോലെ കുറെ ഒണക്ക സാഹിത്യവും ഈ മനുഷ്യൻ, അയാളല്ലാതെയാര്, നമുക്കുവേണ്ടി ഇത്ര കഷ്ടപ്പെടുന്നവൻ, ഒരിക്കൽ കാലം അയാളെ ജേതാവാക്കും.
ഉം… ഇമ്മാതിരി ഐഡിയയും വച്ച് നോക്കിയിരുന്നാൽ മതി”
ആത്മപരിശോധനയില്ലായ്മയാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ ദൗർബല്യം എന്ന നിലയിലാണ് അദ്ദേഹം പ്രസ്താവനയെ കൂടുതൽ വിശദീകരിക്കുന്നത്. ‘ജനങ്ങൾ വോട്ട് ചെയ്യുന്നത് ഞങ്ങൾക്കാണെന്ന് കരുതുന്ന മനോഭാവമാണ് പ്രശ്നം’
പണിക്കറിന്റെ അഭിപ്രായത്തിൽ, കോൺഗ്രസ് ഇപ്പോഴും പഴയ രാഷ്ട്രീയ മനോഭാവത്തിലാണ് കുടുങ്ങിക്കിടക്കുന്നത്. “അവർ ചിന്തിക്കുന്നത് നാട്ടുകാർ അവർക്കാണ് വോട്ട് ചെയ്യുന്നത് എന്നാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പ് ഫലം ഉൾക്കൊള്ളാൻ കഴിയുന്നില്ല. ജനങ്ങൾ നൽകിയ വ്യക്തമായ സന്ദേശം മനസിലാക്കാൻ വിസമ്മതിക്കുകയാണ് കോൺഗ്രസ്.”തോൽവിക്ക് ശേഷം ഉത്തരവാദിത്തം ഏറ്റെടുക്കൽ, സംഭാഷണം, തിരുത്തലുകൾ, ഒക്കെ ഒഴിവാക്കുന്ന രീതിയാണ് പാർട്ടി തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു.
സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിലെ പിഴവുകൾ, ഗ്രാസ്‌റൂട്ട് പ്രവർത്തകരുമായി ബന്ധം നഷ്ടപ്പെട്ടത്, കാമ്പയിന് കോ-ഓർഡിനേഷൻ തകർച്ച, എന്നിവയെല്ലാം സഖ്യകക്ഷികൾ തന്നെ തുറന്നു പറഞ്ഞിരുന്നു. പക്ഷേ പാർട്ടി തലത്തിൽ ഇത്തരം വിമർശനങ്ങൾ കേൾക്കപ്പെടുകയോ ഉൾക്കൊള്ളുകയോ ചെയ്യുന്നില്ലെന്നാണ് വിശകലനങ്ങൾ.
വോട്ടർമാർക്ക് വ്യക്തമായിരുന്നു പക്ഷേ നേതാക്കൾക്ക്?
ജനങ്ങളുടെ തിരസ്കാരത്തെ ഉൾക്കൊള്ളാതെ, ആവശ്യമായ തിരുത്തലുകൾ വരുത്താതെ, സ്ഥിരം രാഷ്ട്രീയ പ്രവർത്തനം തുടർന്നാൽ അധോഗതിയാണ് ഫലം മുൻ അനുഭവങ്ങളിൽ നിന്നുപോലും കോൺഗ്രസ് പഠിക്കുന്നില്ല,”
പണിക്കർ പറയുന്നു. ഒരുപാട് പ്രവർത്തകരും നേതൃത്വവും ഇപ്പോഴും “നേതാവ് മാത്രം രക്ഷകനാണ്” എന്ന ചിന്തയിൽ കുടുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിക്കുന്നു.“കഴിവും ഭാവനയും ഇല്ലാത്ത നേതാക്കളെ ചുറ്റും വട്ടത്തിൽ ഇരുന്ന് പുകഴ്ത്തിയാൽ അത്ഭുതങ്ങൾ സംഭവിക്കില്ല.
ബിഹാർ ഫലം കോൺഗ്രസിനുളള മറ്റൊരു ഓപ്പൺ വാണിംഗ് എന്ന നിലയിൽ വിലയിരുത്തപ്പെടുന്നു:
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ മോശം പ്രകടനം, പാർട്ടിക്ക് മുന്നോട്ടുള്ള വഴിയിൽ ഒരു “തുറന്ന മുന്നറിയിപ്പ്” ആണെന്ന് ഒരു കൂട്ടം രാഷ്ട്രീയ നിരീക്ഷകരും പാർട്ടിയിലെ തന്നെ ഒരു വിഭാഗം നേതാക്കളും വിലയിരുത്തുന്നുണ്ട്.
പ്രധാനമായും താഴെ പറയുന്ന നാല് ദൗർബല്യങ്ങളാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.
പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും പാർട്ടിയുടെ സംഘടനാ സംവിധാനം വളരെ ദുർബലമാണെന്ന് വിമർശനമുയർന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ കാലതാമസം, താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളിലെ ഏകോപനമില്ലായ്മ എന്നിവ തിരിച്ചടിയായി.
ബിഹാറിലെ യുവജന വോട്ടർമാരെ ആകർഷിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. തൊഴിലില്ലായ്മ പോലുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയെങ്കിലും, തേജസ്വി യാദവിൻ്റെ വ്യക്തിപ്രഭാവത്തിനൊപ്പം കോൺഗ്രസ് നേതാക്കൾക്ക് എത്താനായില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രനേതൃത്വത്തിൻ്റെ അസാന്നിധ്യമോ, അവസാന നിമിഷത്തെ വരവോ ഫലം കണ്ടില്ല. പ്രാദേശിക നേതാക്കളുമായും ജനങ്ങളുമായും കേന്ദ്രനേതൃത്വത്തിന് വേണ്ടത്ര ബന്ധമില്ലെന്ന ആക്ഷേപമുയർന്നു. പ്രതിപക്ഷത്തെ ഒരുമിപ്പിച്ചു നിർത്താനുള്ള പരാജയം മഹാസഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ ആർജെഡിയുമായി സീറ്റ് വിഭജനത്തിലും മറ്റ് വിഷയങ്ങളിലും കൃത്യമായ ധാരണയുണ്ടാക്കാനും, പ്രതിപക്ഷ ഐക്യം ഭദ്രമായി മുന്നോട്ട് കൊണ്ടുപോകാനും കോൺഗ്രസിന് സാധിച്ചില്ലെന്ന വിമർശനമുണ്ട്
വോട്ടർമാർക്ക് ഫലത്തിൽ സംശയമില്ലായിരുന്നു. സംശയം കാണിച്ചതും തളർന്ന ശബ്ദത്തോടെ വിശദീകരിക്കാൻ ശ്രമിച്ചതും പാർട്ടി നേതാക്കളാണ്.”
‘പഠിക്കാൻ തയ്യാറായാൽ മാത്രം മാറ്റം’
വിദഗ്ധരുടെ വിലയിരുത്തൽ വ്യക്തമാണ് കോൺഗ്രസ് ഫലങ്ങൾ തുറന്ന് ഏറ്റെടുക്കുകയും, വോട്ടർമാരുടെ സന്ദേശം മനസ്സിലാക്കുകയും,
യുവ നേതാക്കൾക്ക് അവസരം തരുകയും, സംഘടന പുനഃസംഘടിപ്പിക്കുകയും ചെയ്താൽ മാത്രമേ തിരിച്ചുവരവ് സാധ്യമാവൂ. ഇല്ലെങ്കിൽ, ഇന്നത്തെ ബിഹാർ പോലെ നാളത്തെ ഇന്ത്യയിലും പാർട്ടി സമാന വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന്വിശകലനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
















