ബീഹാര്‍ തെരഞ്ഞെടുപ്പും അതില്‍ എന്‍.ഡി.എയുടെ മൃഗീയ വിജയവുമാണ് വിഷയം. ഇതേച്ചൊല്ലി പ്രതിപക്ഷം വലിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിനിടയില്‍ ചില കോണുകളില്‍ വ്യക്തിഹത്യകളും, വ്യക്തിഅധിക്ഷേപങ്ങളും ഉണ്ടാകുന്നുണ്ട്. ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദ്-ഉല്‍-മുസ്ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയുടെ ഷെര്‍വാണിയും അതിനടിയിലെ അടിവസ്ത്രത്തെയും കുറിച്ചുള്ള മോശം കമന്റാണ് തെലുങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ദ് റെഡ്ഢി പറഞ്ഞിരിക്കുന്നത്. ഇതിനു മറുപടിയും ഉവൈസി നല്‍കിയിട്ടുണ്ട്. എന്നാല്‍, ബ.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് ഉവൈസിക്കുള്ളതെന്ന മുനവെച്ചുള്ള പ്രസ്താവനയാണ് രേവന്ദ് റെഡ്ഢി നടത്തിയിരിക്കുന്നത്. എന്നാല്‍, ഷര്‍വാണിയെ കുറിച്ചും കൂടുതല്‍ അറിയണം.
- രേവന്ദ് റെഡ്ഡി പറഞ്ഞത് ?
ഷര്‍വാണിക്കടിയില്‍ ‘കാക്കി നിക്കര്‍’ ധരിക്കുന്ന ഉവൈസി, നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണക്കുകയാണ്. ഹൈദരാബാദിലെ മുസ്‌ലിംകളോട് ഉവൈസി എല്ലായ്‌പ്പോഴും നുണ പറയുകയാണ്. വിദ്വേഷ പ്രചാരകനായ ബി.ജെ.പി എം.എല്‍.എ രാജാ സിങ് തന്നെ നിരന്തരം വെല്ലുവിളിച്ചിട്ടും ഉവൈസി അത് അവഗണിക്കുന്നു. അദ്ദേഹത്തിന്റെ ഷര്‍വാണിക്കടിയിലെ പൈജാമ കാക്കി നിക്കറായി മാറിയെന്നാണ് ഞാന്‍ കരുതുന്നത്.
ബി.ജെ.പിയെ പരോക്ഷമായി സഹായിക്കുന്ന നിലപാടാണ് ഒവൈസിയുടേത് എന്ന ആരോപണത്തിന്റെ ഭാഗമായാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. എ. രേവന്ത് റെഡ്ഢിയുടെ പരാമര്‍ശത്തോട് ശക്തമായി പ്രതികരിച്ചുകൊണ്ട് എ.ഐ.എം.ഐ.എം നിയമസഭാംഗം അക്ബറുദ്ദീന്‍ ഒവൈസി, മുന്‍ഗാമിയെ ‘ആര്‍.എസ്.എസ് കാ ടില്ലു’ എന്നാണ് വിശേഷിപ്പിച്ചത്. രേവന്ത് റെഡ്ഢി പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും രാഷ്ട്രീയപരമായി വിമര്‍ശിക്കാന്‍ കാരണമില്ലാത്തതിനാല്‍ അദ്ദേഹം വ്യക്തിപരമായി ആക്രമിക്കുകയാണെന്നും ഉവൈസി പറഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പ് തെലങ്കാനയില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
- ഉവൈസി പറഞ്ഞത്
രേവന്ത് റെഡ്ഡിക്ക് ഞങ്ങളെ വിമര്‍ശിക്കാന്‍ മറ്റ് കാരണങ്ങള്‍ ഒന്നുമില്ല. നിങ്ങള്‍ ഞങ്ങളുടെ താടിയേയും വസ്ത്രത്തെയും കുറിച്ച് പറഞ്ഞ് ഞങ്ങളെ ആക്രമിക്കുകയാണ്. നിങ്ങള്‍ ആര്‍.എസ്.എസിന്റെ കളിപ്പാവയാണ്. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമൊന്നുമില്ല’. രേവന്ത് റെഡ്ഡിയെ ‘ആര്‍.എസ്.എസ് കാ ടില്ലു’ (RSS-ന്റെ പാവ) ആണ്. അദ്ദേഹത്തിന്റെ ‘രാഷ്ട്രീയ ജനനം’ ആര്‍.എസ്.എസിലാണ് നടന്നത്. ‘എന്റെ മാതാപിതാക്കള്‍ എന്നെ പ്രസവിച്ചു, എം.ഐ.എം എനിക്ക് എന്റെ രാഷ്ട്രീയ ജനനം നല്‍കി. പക്ഷേ, ഈ ആര്‍.എസ്.എസ് കാ ടില്ലുവിന് എവിടെ നിന്നാണ് രാഷ്ട്രീയ ജീവിതം ലഭിച്ചത്. അദ്ദേഹം വായ തുറന്നാല്‍ മകളെയും മരുമകനെയും കുറിച്ചുള്ള അസുഖകരമായ നിരവധി കാര്യങ്ങള്‍ പുറത്തുവരും. ആരുടെയും പേര് പറയാതെ, മറ്റൊരു ടില്ലു ഇക്കാലത്ത് തെലങ്കാന സന്ദര്‍ശന വേളയില്‍ മൊഹബത്ത് കി ദുകാനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ”ഇന്ത്യക്കാര്‍ മറ്റൊരു രാജ്യത്ത് നിന്നുള്ള ഒരു പൗരനെ സ്വീകരിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവര്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് ആരും മറക്കരുത്. അതാണ് ഇന്ത്യക്കാരുടെ സംസ്‌കാരം.
അസദുദ്ദീന്‍ ഒവൈസി താന്‍ എപ്പോഴും ഷെര്‍വാണി ധരിക്കുന്നതിനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. ഷെര്‍വാണി ഒരു കുര്‍ത്ത പോലെ സാധാരണ കോട്ടണ്‍ തുണി കൊണ്ടു നിര്‍മ്മിച്ചതാണെന്നും, അതിന് ലൈനിംഗോ പാഡിംഗോ ഇല്ലെന്നും, അത് ധരിക്കാന്‍ സുഖകരമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇത് ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒവൈസി കാക്കി നിക്കര്‍ ധരിക്കുന്നു എന്നത് ഒരു രാഷ്ട്രീയ ആരോപണം മാത്രമാണെങ്കിലും, പറഞ്ഞിനര്‍ത്ഥം മുസ്ലീംഗലുടെ വേഷവും അതിലെ മതവും വര്‍ഗീയതയുമാണെന്ന് തിരിച്ചറിയാനാകും.
- അസദുദ്ദീന്‍ എക്‌സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റു ചെയ്ത വാക്കുകള്‍ ?
‘കര്‍ണാടക കോണ്‍ഗ്രസ് ആര്‍എസ്എസ് സര്‍ക്കാര്‍ പരീക്ഷകളില്‍ ഹിജാബ് നിരോധിച്ചു. മുന്‍ ബിജെപി സര്‍ക്കാരിന്റെ ഹിജാബ് നിരോധനവും അവര്‍ പിന്‍വലിച്ചിട്ടില്ല. തെലങ്കാന കോണ്‍ഗ്രസ് ആര്‍എസ്എസ് മേധാവി അണ്ണാ അണ്ണാ തെലങ്കാനയില്‍ ‘കര്‍ണാടക മോഡല്‍’ പ്രയോഗിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം ഷെര്‍വാനി ദുരുപയോഗം ചെയ്യുന്നത്, മുസ്ലീങ്ങള്‍ തൊപ്പി ധരിച്ച് പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കുന്നു. കപ്ഡെ ദേഖ് കര്‍ പെഹ്ചാനോ, അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് മോദി ഒരിക്കല്‍ പറഞ്ഞതുപോലെ.
ഉവൈസിയും രേവന്ദ് റെഡ്ഢിയും പറയുന്നത് രാഷ്ട്രീയമാണെങ്കിലും അതില്‍ കടന്നു വന്ന ഷര്‍വാണി ഒരു വസ്ത്രമാണ്. അതിനുള്ളിലെ കാക്കി നിക്കറും വസ്ത്രം തന്നെയാണ്. ഷര്‍വാണി പൊതുവേ നോര്‍ത്തിന്ത്യാക്കാര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ആഡംബരത്തിനും ഉപയോഗിക്കുന്നതും, സാധാരാണക്കാര്‍ ഉപയോഗിക്കുന്ന ഷര്‍വാണികളുമുണ്ട്. ഷര്‍വാണി എന്ന വസ്ത്രത്തിനും ചരിത്രമുണ്ട്.
- ഷര്‍വാണിയുടെ ചരിത്രം ?
ഷര്‍വാനിയുടെ ഉത്ഭവം പുരാതന ഗ്രീക്ക് നാഗരികതയിലേതാണ്. ശരീര സമ്മതി, ജനാധിപത്യം, തത്വചിന്ത എന്നിവയെ പ്രതിനിധീകരിക്കുന്ന ഈ ചതുരാകൃതിയിലുള്ള ഡ്രാപ്പുകള്‍ ശരീരവുമായി പിന്‍ ചെയ്യുകയോ ബന്ധിക്കുകയോ ചെയ്തിരുന്നു. ആവശ്യത്തിന് തുന്നിച്ചേര്‍ക്കലുകള്‍ നടത്തി റോമാക്കാര്‍ ഈ ഗ്രീക്ക് ഡ്രാപ്പുകള്‍ ഉപയോഗിച്ചു. ക്ലോഷറുകള്‍ അവതരിപ്പിച്ചുകൊണ്ട് ഒരു റാപ്പില്‍ നിന്ന് ഡ്രാപ്പിനെ പൂര്‍ണ്ണമായ വസ്ത്രമാക്കി മാറ്റി. സ്ലീവുകളും ബെല്‍റ്റുകളും ഉള്ള ഫ്രണ്ട്-ഓപ്പണിംഗ് കോട്ടുകള്‍ സൃഷ്ടിച്ചുകൊണ്ട് പേര്‍ഷ്യക്കാര്‍ തയ്യല്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചു. ഈ വസ്ത്രങ്ങള്‍ സില്‍ക്ക് റൂട്ടിലൂടെയും കടന്നുപോയി. ബോഡി-ഫിറ്റിംഗ് ഡിസൈനുകള്‍ അവതരിപ്പിച്ചു കൊണ്ട് ബൈസന്റൈന്‍, തുര്‍ക്കിക്, മുഗള്‍ ശൈലികളെയും സ്വാധീനിച്ചു.
അവയുടെ ഘടനാപരമായ പാളികളിലൂടെ ശക്തിയും ലളിത്യവും വര്‍ദ്ധിച്ചു. ഇന്ത്യയുടെ പരമ്പരാഗത ധോത്തികളും അംഗവസ്ത്രവും ഡ്രാപ്പിംഗ് ശൈലിയില്‍ ഗ്രീക്ക് ഡ്രാപ്പുകളുമായി സാമ്യമുള്ളതാണെങ്കിലും, പേര്‍ഷ്യന്‍-തുര്‍ക്കിക് ഭരണാധികാരികളുടെ ആമുഖം തുന്നിയ കോട്ടിനെ ഫാഷന്‍ രംഗത്തേക്ക് കൊണ്ടുവന്നു. ‘ഈ സംയോജനമാണ് അംഗരഖ (ഒരു ഹൈബ്രിഡ് കോട്ട്) സൃഷ്ടിക്കപ്പെടാന്‍ കാരണമായത്. മുഗളന്മാര്‍ അംഗരഖയെ ജമയാക്കി (പട്ടുകൊണ്ടു നിര്‍മ്മിച്ച്, വശങ്ങളില്‍ കെട്ടി, ആഡംബരപൂര്‍വ്വം എംബ്രോയ്ഡറി ചെയ്ത) മെച്ചപ്പെടുത്തി. പിന്നീട്, 18-ാം നൂറ്റാണ്ടില്‍, ലഖ്നൗവിലെയും ഹൈദരാബാദിലെയും ഇന്തോ-ഇസ്ലാമിക് എലൈറ്റ് ക്ലാസുകള്‍ ജമയെ ബ്രിട്ടീഷ് ഫ്രോക്ക് കോട്ടുമായി ലയിപ്പിച്ചു. ഡ്രാപ്പിംഗില്‍ നിന്ന് ടൈലര്‍ ചെയ്ത ശൈലികളിലേക്ക് മാറി.
അതിന്റെ ഫലമായി നേരായ ഫ്രണ്ട് പ്ലാക്കറ്റ്, ബട്ടണുകള്‍, സ്റ്റാന്‍ഡ് കോളര്‍ എന്നിവയുള്ള ഒരു വസ്ത്രം ലഭിച്ചു. സമകാലിക ഷര്‍വാണി ഇപ്പോള്‍ കുലീനതയും ബുദ്ധിശക്തിയും കാണിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ”ഇന്ത്യന്‍ നെയ്ത്ത് പാരമ്പര്യങ്ങള്‍ (ജംദാനി, ബ്രോക്കേഡ്, സാരി എന്നിവയുള്‍പ്പെടെ) ഷര്‍വാണിക്ക് വ്യതിരിക്തവും സമാനതകളില്ലാത്തതുമായ ഒരു രൂപം നല്‍കി. അതേസമയം വലിയ എംബ്രോയ്ഡറി ശക്തി, ദിവ്യത്വം, പ്രാദേശിക കരകൗശല വൈദഗ്ദ്ധ്യം എന്നിവയുടെ ആശയങ്ങളും പ്രകടിപ്പിക്കുന്നു. ഷര്‍വാനിയെ പ്രസക്തവും ആരാധിക്കപ്പെടുന്നതുമായി നിലനിര്‍ത്തുന്നതില്‍ സിനിമ, നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഇന്ന് ഡിസൈനര്‍മാര്‍ ഷെര്‍വാനിയെ നൂതനമായ രീതികളില്‍ പുനര്‍വ്യാഖ്യാനിക്കുന്നുണ്ട്. ഇപ്പോള്‍ ഇത് ധോത്തികള്‍, ക്രോപ്പ് ചെയ്ത ട്രൗസറുകള്‍, സ്നീക്കറുകള്‍ എന്നിവ ഉപയോഗിച്ചാണ് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. പാസ്റ്റല്‍ വെല്‍വെറ്റുകള്‍, മെറ്റാലിക് തുണിത്തരങ്ങള്‍, മിനിമല്‍ എംബ്രോയ്ഡറി എന്നിവയില്‍ ആധുനിക പതിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നു. എന്നിരുന്നാലും, ഈ മാറ്റങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും, ഷെര്‍വാണി അതിന്റെ യഥാര്‍ത്ഥ ഐഡന്റിറ്റി നിലനിര്‍ത്തുന്നു.
CONTENT HIGH LIGHTS; Khaki knickers under sherwani?: Revand Reddy attacks Owaisi; Owaisi says he is attacking him for his beard and clothes; Is there communal politics in clothes?; Do you know the history of sherwani?
















