കാസർകോട് ജില്ല അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി. പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ഫഹാഹീൽ കോഹിനൂർ ഹാളിൽ ചേർന്ന യോഗത്തിൽ വെച്ച് നടന്നു. അസോസിയേഷൻ പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി യോഗം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയർമാൻ പി.എ.നാസർ അധ്യക്ഷതവഹിച്ച ചടങ്ങിൽ, അഹ്മദ് അൽ മഗ്രിബ് കൺട്രി ഹെഡ് മൻസൂർ ചൂരി പബ്ലിസിറ്റി കൺവീനർ കബീർ മഞ്ഞംപാറക്ക് പോസ്റ്റർ നൽകി പ്രകാശനം നിർവഹിച്ചു.
സംഘടനയുടെ വാർഷികം വൻ വിജയമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. അഡ്വൈസറി ബോർഡ് അംഗങ്ങളായ മുനീർ കുണിയ, ഫൈസൽ സി.എച്ച്, ഹമീദ് മധൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. കെ.ഇ.എ. ജനറൽ സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ ശ്രീനിവാസൻ, ഓർഗനൈസിംഗ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, ഭാരവാഹികളായ സമദ് കൊട്ടോടി, അഷറഫ് കുച്ചാനം തുടങ്ങിയവരും ഏരിയ പ്രതിനിധികളായ നവാസ് പള്ളിക്കാൽ, മുരളി വാഴക്കോടൻ, മുഹമ്മദ് ഹദ്ദാദ്, സിദ്ദീഖ് ഷർഖി, അഭിലാഷ്, കബീർ തളങ്കര, നജീബ് എന്നിവരും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. പ്രോഗ്രാം കൺവീനർമാരിൽ ഒരാളായ റഫീഖ് ഒളവറ സ്വാഗതവും, അബ്ദുല്ല കടവത്ത് നന്ദിയും പറഞ്ഞു.
















