ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യൻ വംശജയായ ആദ്യ വനിതയും ഇന്ത്യന്‍-അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയുമാണ് കല്‍പന ചൗള. ഇപ്പോഴിതാ എൻട്രി ആപ്പ് കല്‍പന ചൗളയെ ഇന്റർവ്യൂ ചെയ്യുന്ന എ. ഐ ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
1962 മാര്‍ച്ച് 17 ന് ഹരിയാനയിലെ കര്‍ണാലില്‍ ആണ് കല്‍പന ജനിച്ചത്. പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജില്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് പഠിച്ച ആദ്യ വനിതയും കല്‍പന ചൗളയാണ്. ബിരുദം നേടിയ ശേഷം കല്‍പ്പന, ബിരുദാനന്തര ബിരുദം നേടുന്നതിനായാണ് അമേരിക്കയിലേക്ക് പോയത്. ”നിങ്ങളുടെ സ്വപ്നങ്ങള്‍ പിന്തുടരുക” എന്നതായിരുന്ന കൽപ്പന ചൌള തന്റെ ജീവിതത്തിൽ പിന്തുടർന്നിരുന്ന ആപ്ത വാക്യം. കല്‍പന ചൗള തന്റെ രണ്ടാം ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും പൂര്‍ത്തിയാക്കിയ ശേഷം 1988 മുതലാണ് നാസയില്‍ ജോലിയിൽ പ്രവേശിച്ചത്.
വിമാന യാത്ര നടത്താൻ ഇഷ്ടപ്പെട്ടിരുന്ന കല്‍പ്പന ചൗള കുട്ടിക്കാലത്ത് പിതാവിനൊപ്പം പതിവായി പ്രാദേശിക ഫ്‌ലയിംഗ് ക്ലബ്ബുകള്‍ സന്ദര്‍ശിക്കുകയും വിമാനങ്ങള്‍ കാണാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. അന്നുമുതലാണ് അവർക്ക് ആകാശത്തിനോട് പ്രണയം തുടങ്ങിയത്. കല്‍പന ചൗളയുടെ ആദ്യ ബഹിരാകാശ യാത്ര 1997-ല്‍ കൊളംബിയ സ്പേസ് ഷട്ടിലില്‍ ആയിരുന്നു.
ബഹിരാകാശത്ത് നിന്നും ഭൂമി നീല മാർബിൾ പോലെ ആണ്. രണ്ടാമത്തെ ദൗത്യം STS-107 2003 ഫെബ്രുവരി 1 ന് ആയിരുന്നു. അവിടെ 80 ൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തി. മനുഷ്യശരീരം ബഹിരാകാശത്ത് എങ്ങനെ പ്രതികരിക്കും, കാൻസർ സെല്ലുകളുടെ വളർച്ച , കാലാവസ്ഥ വ്യതിയാനം തുടങ്ങിയ അറിവുമായുമായാണ് തിരിച്ചെത്തിയത്.
















