വൃശ്ചിക പുലരിയിൽ അയ്യനെ കാണാൻ പൊന്നമ്പല മേട്ടിൽ ആയിരങ്ങൾ. ഭക്തരുടെ നീണ്ട ക്യൂവാണ് ശ്രീകോവിലിനു മുന്നിൽ. പമ്പയിലും നിലയ്ക്കലിലും തിരക്കുണ്ട്. നിലയ്ക്കലിലെ പാർക്കിങ് ഇന്നലെ രാത്രി തന്നെ നിറഞ്ഞിരുന്നു. പുതിയ മേൽശാന്തിയായ ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി.പ്രസാദ് (47) ആണ് ഇന്ന് ശബരിമല നട തുറന്നത്.
സന്നിധാനത്തേയ്ക്കുള്ള കാനന പാതകൾ ഇന്നു തുറക്കും. എരുമേലിയിൽ നിന്ന് അഴുത, കരിമല വഴിയും വണ്ടിപ്പെരിയാർ സത്രത്തിൽ നിന്ന് പുല്ലുമേട് വഴിയുമുള്ള പാതകളാണ് തീർഥാടകർക്കായി ഇന്നു തുറക്കുക. പുല്ലുമേട് വഴി രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് തീർഥാടകരെ കടത്തിവിടുന്നത്.
വരും ദിവസങ്ങളിലേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് മുതല്‍ ദിനംപ്രതി 90,000 ഭക്തര്‍ക്ക് ദര്‍ശനം നടത്താം.
















