മണിയൂർ: മണിയൂർ ഗ്രാമപഞ്ചായത്തിലെ മുടപ്പിലാവ് 3ാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി പി. ഷൈമയുടെ വിജയലക്ഷ്യത്തോടെ മുടപ്പിലാവ് സെന്‍ററിൽ ചേർന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം വടകര ഏരിയ കമ്മിറ്റി അംഗം കെ. പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.
കെ. സി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ. ശശിധരൻ, ജയപ്രകാശൻ കെ. കെ., ഇ. രവികൃഷ്ണൻ, എം. കെ. പ്രമോദ്, എം. ജയപ്രഭ എന്നിവരോടൊപ്പം സ്ഥാനാർത്ഥി പി. ഷൈമയും സമ്മേളനത്തിൽ സംസാരിച്ചു.
ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും എൽഡിഎഫിനെ വീണ്ടും വാർഡിൽ അധികാരത്തിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് പ്രഭാഷകർ ഉന്നയിച്ചത്.
കൺവെൻഷനോടനുബന്ധിച്ച് മുടപ്പിലാവ് സെൻററിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
















