Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ആനിശിവയും അനുപമയും തമ്മില്‍ “മാലാഖയും ചെകുത്താനും” പോലെ ?: ഒരാള്‍ മകനുവേണ്ടി ജീവിക്കുന്നു ?; മറ്റൊരാള്‍ മകനെ കാമുകനു വേണ്ടി ദ്രേഹിക്കുന്നു ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 17, 2025, 06:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വളരെ ആകസ്മികമായി കണ്ട ഒരു ഫോട്ടോയാണ് ഈ വാര്‍ത്തയ്ക്ക് ആധാരം. എന്നാല്‍ ഈ സത്യം പറയാതെ വയ്യ. കാരണം, രണ്ട് അമ്മമാരുടെ കഥയാണിത്. ആ അമ്മമാര്‍ സ്വന്തം മക്കളെ സ്‌നേഹിക്കുന്നത് എങ്ങനെയാണെന്ന വ്യത്യസ്ത വീക്ഷണങ്ങളാണ്. ആദ്യത്തെ അമ്മ സബ്ഇന്‍സ്‌പെക്ടര്‍ ആനിശിവ. രണ്ടാമത്തെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥ അമ്മ അനുപമ എം ആചാരി. അമ്മയുടെ റോളില്‍ ഇരുവര്‍ക്കും രണ്ടു മുഖങ്ങളാണ്. ഒന്ന് മാലാഖയുടെയും രണ്ടാമത്തേത് ചെകുത്താന്റെയും. ഇതില്‍ ആനിശിവ മകനുവേണ്ടി ജീവിക്കുന്ന, കഷ്ടപ്പാടുകളിലും ജീവിത ദുരിതങ്ങളിലും തളരാതെ പൊരുതിയ സ്‌നേഹത്തിന്റെ മാലാഖയുടെ മുഖമാണ്. എന്നാല്‍, അനുപമയുടേത്, കപട സ്‌നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ്, ജാരനുവേണ്ടി മകനെ നഖംകൊണ്ട് മാന്തിപ്പൊളിക്കുകയും, ക്രൂരമായി ഹിംസിക്കുകയും ചെയ്യുന്ന ചെകുത്താന്റെ മുഖവുമാണ്.

ഈ കഥയിലെ ഏറ്റവും വലിയ ട്വിസ്റ്റ് എന്തെന്നാല്‍, ചെകുത്താനെ പിടിക്കുന്നത് മാലാഖയാണ്. പോലീസ്‌റ്റേഷനില്‍ നിന്നും മെഡിക്കല്‍ എടുക്കാനും, ചോദ്യം ചെയ്യാനുമൊക്കെ അനുപമയെയും ആണ്‍സുഹൃത്തിനെയും കൊണ്ടു പോകുന്നത് എസ്.ഐ ആനിശിവയും പോലീസ് സംഘവുമാണ്. ഇതിന്റെ വിഷ്വലുകളും ഫോട്ടോസും മാധ്യമങ്ങളില്‍ വന്നിരുന്നു. ഫോട്ടോയില്‍ ആനിശിവയുടെയും അനുപമയുടെയും ചിത്രങ്ങള്‍ അടുത്തടുത്തു കണ്ടപ്പോഴാണ്, രണ്ട് പെണ്ണുങ്ങളുടെ ജീവിതത്തെ കുറിച്ചും, അവര്‍ മക്കളെ എങ്ങനെയാണ് കാണുന്നതെന്നും, രണ്ടു പേരുടെയും ജീവിത സാഹചര്യങ്ങള്‍ തമ്മിലുള്ള വ്യത്യാസവും മനസ്സിലേക്ക് വന്നത്. ഈ വാര്‍ത്തയ്ക്ക് ഫോട്ടോ കണ്ടെത്തിയപ്പോള്‍ മക്കളുടെ ഫോട്ടോ മറക്കണമെന്ന് തോന്നി. കാരണം, ഈ കഥയില്‍ നായിക ആനിശിവയും, പ്രതിനായിക അനുപമയുമായതു കൊണ്ടാണ്. ഇരുവരുടെയും ജീവിത വഴികള്‍ സാമ്യതയുള്ളതായി തോന്നിയതു കൊണ്ടാണ് ഇതിനു മുതിര്‍ന്നത്.

  • ചെകുത്താന്റെ കഥ

ഇക്കഴിഞ്ഞ ദിവസം എറണാകുളത്ത് 12 വയസുകാരന്‍ മകനെ, തന്റെ ആണ്‍സുഹൃത്തുമായി ചേര്‍ന്ന് മര്‍ദ്ദിച്ചതിന്റെ പേരില്‍ അറസ്റ്റിലായ അമ്മയാണ് അനുപമ എം. ആചാരി. അനുപമയെ അറസ്റ്റു ചെയ്തതോ, ആനിശിവയും. എളമക്കര പൊലീസാണ് പ്രതികളെ പിടികൂടിയത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അമ്മയ്ക്കൊപ്പം ആണ്‍സുഹൃത്തിനെ കിടക്കാന്‍ അനുവദിക്കാതെ കുട്ടി കിടന്നതാണ് മര്‍ദ്ദനത്തിന് പ്രകോപനം ഉണ്ടാക്കിയത്. അമ്മയുടെ ആണ്‍സുഹൃത്ത് കുട്ടിയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും, അമ്മ നെഞ്ചില്‍ കൈ നഖം ഉപയോഗിച്ച് മുറിപ്പാടുകള്‍ ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു. കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് മര്‍ദന വിവരം പുറത്തറിയുന്നത്. പിന്നീട് പൊലീസ് എത്തി കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞത്.

വിദ്യാസമ്പന്നയും സര്‍വ്വോപരി സ്ത്രീപക്ഷ വാദിയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്തവുമാണ് അനുപമ. നിലപാടുകളുടെ കുമാരി എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നതു പോലും. സ്ത്രീ വിഷയത്തില്‍ നിലപാടുകള്‍ എടുക്കുകയും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറയുകയും ചെയ്യുന്നതിനൊപ്പം കുടുംബ ബന്ധങ്ങള്‍ക്ക് പുല്ലുവിലയാണ് കല്‍പ്പിച്ചിരുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും. കാരണം, പ്രണയ വിവാഹമായിരുന്നു ഇവരുടേത്. മഹാരാജാസ് കോളജില്‍ പഠിക്കുന്ന സമയത്ത്, ഒപ്പമുണ്ടായിരുന്ന ആളെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാല്‍, തുടര്‍ന്ന് ഇഴര്‍ക്കൊപ്പം ജീവിച്ചു പോകാനാവില്ലെന്ന് മനസ്സിലാക്കി അയാള്‍ ബന്ധം വേര്‍പെടുത്തിയെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു കേട്ടത്.

അത് എന്തുതന്നെ ആയാലും അനുപമ ഇപ്പോള്‍ ഭര്‍ത്താവില്ലാതെ ജീവിക്കാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി കുട്ടിയും കൂടെയുണ്ട്. ഇതിനിടെയാണ് എബി.സി. എന്ന യൂട്യൂബ് ചാനലില്‍ അനുപമയുടെ ഇടപെടലുകള്‍ സജീവമായതും, ആങ്കറായതും. ഈ ചാനലിലെ ജീവനക്കാരനാണ് അനുപമയോടൊപ്പം വീട്ടില്‍ കഴിഞ്ഞിരുന്നതും. രണ്ടു മാസമായി ഇയാള്‍ അവിടെ വരുന്നുണ്ടെന്നാണ് കുട്ടി പറയുന്നത്. അമ്മയോടൊപ്പം കിടക്കാന്‍ അനുവദിക്കാതെ വന്നതോടെയാണ് കുട്ടിയെ അയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയത്. ഇത് അമ്മ എതിര്‍ത്തില്ല. അമ്മയുമായി കുട്ടി ഇക്കാര്യത്തില്‍ ചതര്‍ക്കിക്കുമ്പോള്‍ അമ്മയും കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങി. ഒടുവില്‍ ഉപദ്രവം രൂക്ഷമാവുകയും ജീവനു തന്നെ ഭീഷണിയാകും എന്ന ഘട്ടത്തിലാണ് ആ പന്ത്രണ്ടു വയസുകാരന്‍ അമ്മയെ തള്ളിപ്പറയാന്‍ തീരുമാനിച്ചത്. അതുവരെ അവന്‍ സഹിക്കുകയായിരുന്നു എന്നുവേണം കരുതാന്‍.

  • മാലാഖയുടെ കഥ

തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശമായ കാഞ്ഞിരംകുളം സ്വദേശിയാണ് ആനി. 2007ല്‍ കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വീട്ടുകാരുടെ ഇഷ്ടത്തെ എതിര്‍ത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. ഒരു കുഞ്ഞ് ജനിച്ചു. മകന് ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ അയാള്‍ അവളെ ഉപേക്ഷിച്ചു. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ദുരഭിമാനത്തിന്റെ വേലിക്കെട്ടുകള്‍ അവിടെ തടസ്സം സൃഷ്ടിച്ചു. പ്രണയവിവാഹം ആയതുകൊണ്ട് സ്വന്തം കുടുംബം പോലും അവളെ നിരസിച്ചു. അമ്മൂമ്മയുടെ വീടിന്റെ ചായ്പില്‍ മകനെയും കൊണ്ട് ജീവിതം തുടങ്ങി. പിന്നീട് നടന്നത്, ആ പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടവും ഭീതിതവുമായ ദിനങ്ങളാണ്. എന്നിട്ടും, തന്റെ മകനു വേണ്ടിയും, സ്വന്തം ജീവിത ലക്ഷ്യത്തിനും വേണ്ടി അവര്‍ നിതാന്ത ശ്രമം നടത്തി.

മറ്റൊരു കല്യാണത്തെ കുറിച്ചോ, തന്റെ ശാരീരിക ആഗ്രഹ സഫലീകരണത്തിനുള്ള വഴികളെ കുറിച്ചോ അവള്‍ ചിന്തിച്ചില്ല. പതിനെട്ടാമത്തെ വയസില്‍ അവര്‍ക്ക് തെരുവിലേക്കിറങ്ങേണ്ടി വന്നതിനെ കുറിച്ചോര്‍ത്ത് വിഷമിച്ചിരിക്കാതെ ഒമ്പത് മാസം പ്രായമുള്ള ആണ്‍കുട്ടിയുമായി ഉപജീവനത്തിനായി അവള്‍ കഷ്ടപ്പെടാന്‍ തുടങ്ങി. റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ താമസിച്ച് താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ താമസിച്ചു. തന്നെയും മകനെയും പോറ്റാന്‍, അവള്‍ നാരങ്ങവെള്ളം വിറ്റു. കറിപൗഡറും സോപ്പും വീടുകളില്‍ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇന്‍ഷുറന്‍സ് ഏജന്റായി. വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങള്‍ ബൈക്കില്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു. ഉത്സവവേദികളില്‍ ചെറിയ കച്ചവടങ്ങള്‍ക്ക് പലരുടെയും ഒപ്പംകൂടി. ഇതിനിടയില്‍ കോളേജില്‍ ക്ലാസിനും പോയി സോഷ്യോളജിയില്‍ ബിരുദം നേടി.

ReadAlso:

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയില്‍ മാറിമാറിത്താമസിച്ചു. ആണ്‍കുട്ടികളെപ്പോലെ മുടിവെട്ടി. മകന്‍ ശിവസൂര്യയുടെ അപ്പയായി. ചേട്ടനും അനിയനുമാണെന്ന് പലരും ഒറ്റനോട്ടത്തില്‍ കരുതി. 2014ല്‍ സുഹൃത്തിന്റെ പ്രേരണയില്‍ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ല്‍ വനിതാ പോലീസായി ജോലി ലഭിച്ചു. 2019-ല്‍ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനു ശേഷം 2021 ജൂണ്‍ 25ന് വര്‍ക്കലയില്‍ എസ്.ഐ.യായി ആദ്യനിയമനം. അന്ന് അവരുടെ മകന് 12 വയസ്സ്. മകന്റെ വിദ്യാഭ്യാസത്തിനായി കൊച്ചിയില്‍ സേവനമനുഷ്ഠിക്കാനുള്ള ആഗ്രഹം ആനി പ്രകടിപ്പിച്ചു. അവളുടെ അഭ്യര്‍ത്ഥന മാനിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അവളെ കൊച്ചിയിലേക്ക് മാറ്റാന്‍ ഏര്‍പ്പാട് ചെയ്തു. ഇപ്പോള്‍ എറണാകുളത്ത് എസ്.ഐയായി ജോലി ചെയ്യുന്നു.

മകനെ ദ്രോഹിച്ച അമ്മ അനുപമയെ അറസ്റ്റു ചെയ്യാന്‍, മകനു വേണ്ടി ജീവിച്ചു വിജയിച്ച അമ്മ ആനിശിവ തന്നെ വേണ്ടിവന്നു എന്നതാണ് ഈ കഥയിലെ ഹൈലൈറ്റ്. രണ്ട് അമ്മമാരും അവരുടെ രണ്ട് ആണ്‍ മക്കളും, അവരുടെ സ്‌നേഹത്തെയും ദ്രോഹത്തെയും തിരിച്ചറിയാന്‍ ഈ സംഭവം കൊണ്ട് കഴിഞ്ഞുവെന്നതാണ്. പ്രണ വിവാഹവും, ആ ബന്ധം വേര്‍പെടുകയോ, ഉപേക്ഷിക്കപ്പെടുകയോ ചെയ്ത ശേഷം കുട്ടിയെ വളര്‍ത്താനും സ്‌നേഹിക്കാനും കാണിച്ച രണ്ടു മനസ്സുകളെ മനസ്സിലാക്കുക. അതില്‍ ചെകുത്താന്റെ മനസ്സും മാലാഖയുടെ മനസ്സും കാണുക. ആനിശിവ, നിങ്ങള്‍ വീണ്ടും ഈ സമൂഹത്തില്‍ അടയാളപ്പെടുത്തുകയാണ്. ഒരമ്മ മകനെ എങ്ങനെ സ്‌നേഹിച്ചു വളര്‍ത്തണമെന്നു കാട്ടിക്കൊടുക്കുന്നതിന്.

CONTENT HIGH LIGHTS; Is Anishiva and Anupama like “angel and cheyakuthan”?: One lives for her son?; The other hates her son for her lover?

Tags: WHO IS AANI SIVAJUWANAIL JUSTICEആനിശിവയും അനുപമയും തമ്മില്‍ "മാലാഖയും ചെയകുത്താനും" പോലെ ?ഒരാള്‍ മകനുവേണ്ടി ജീവിക്കുന്നു ?മറ്റൊരാള്‍ മകനെ കാമുകനു വേണ്ടി ദ്രേഹിക്കുന്നു ?ANWESHANAM NEWSWHO IS ANUPAMA M ACHARISI AANISIVAELAMAKKARA POLICEKANJIRAMKULAMANUPAMA M ACHARI

Latest News

അങ്കമാലിയിൽ സ്‌റ്റേഷനറി കടയുടെ ഗോഡൗണിൽ തീപിടിത്തം; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു | fire at angamaly godown efforts to extinguish

ഇറാനുമായുള്ള ഞങ്ങളുടെ സാമ്പത്തിക സഹകരണത്തില്‍ അമേരിക്ക ഇടപെടേണ്ട കാര്യമില്ല; വിയോജിപ്പ് അറിയിച്ച് ചൈന | China denounces US threat of sanctions over trade with Iran

40-ാം പിറന്നാൾ ആഘോഷത്തിനിടെ അപ്രതീക്ഷിത പ്രൊപ്പോസൽ; ബോൾട്ട് വിവാഹിതനാവുന്നു | usain-bolt-engaged-to-longtime-partner-kasi-bennett

‘ഒരാൾ തീ, മറ്റൊരാൾക്ക് റീബൂട്ട് വേണം’; അഭിജിത് ദീപ്കെയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് കങ്കണ റണാവത്ത് | kangana-shares-reel-mocking-cockroach-janata-party-founder-abhijeet-dipke

രാജ്യത്തെ പ്രതിരോധ മേഖലയിലും സ്വകാര്യവത്കരണം: മിസൈല്‍ സാങ്കേതികവിദ്യ കൈമാറാന്‍ അനുമതി നല്‍കി രാജ്‌നാഥ് സിങ് | drdo-missile-technology-transfer-india-rajnath-singh-defence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies