വടകര: ശിവസേനയുടെ സ്ഥാപകനായ ബാൽ താക്കറെയുടെ സ്മൃതിദിനം ശിവസേന വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. സംഘടിപ്പിച്ച അനുസ്മരണയോഗം തുളസീദാസ് കുന്നുമ്മക്കര ഉദ്ഘാടനം ചെയ്തു.
മോഹനൻ കെ.ടി., ബസാർ, കുഞ്ഞിക്കേളുക്കുറുപ്പ്, നിതീഷ് കുമാർ, ടി.കെ. ബാലൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ച് ബാൽ താക്കറെയുടെ രാഷ്ട്രീയ പൈതൃകവും സംഘടനാ പ്രവർത്തനങ്ങളിലുണ്ടാക്കിയ സ്വാധീനവും ഓർത്തെടുത്തു.
















