ആലത്തൂർ: 14 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പ്രതിക്ക് 26 മാസം തടവും 22,000 രൂപ പിഴയും ആലത്തൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്‌സോ കോടതി ശിക്ഷ വിധിച്ചു. പുതുക്കോട് കുന്നത്ത് തെരുവിൽ നിന്നുള്ള നിജാമുദീൻ (28) നെയാണ് പോക്‌സോ ജഡ്‌ജ് സന്തോഷ് കെ. വേണു കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്.
പിഴ അടച്ചാൽ അതിൽ പകുതി അതിജീവിതയ്ക്കു നൽകണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. പിഴ അടക്കാത്ത പക്ഷം മൂന്നര മാസം അധിക തടവും അനുഭവിക്കണം. സംഭവം 2024 നവംബർ 24-നാണ് നടന്നത്.
കേസിൽ വടക്കഞ്ചേരി എസ്.ഐ കെ. വിജയകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ സരിത അന്വേഷണത്തിന് സഹായം നൽകി. അഡ്വ. ബിന്ദു നായർ ആണ് പ്രോസിക്യൂഷൻ മുന്നോട്ട് കൊണ്ടുപോയത്. നടപടികൾ സി.പി.ഒ നിഷ മോൾ ഏകോപിപ്പിച്ചു.
















