തിരുവനന്തപുരത്തു തുമ്പ പൗണ്ട് കടവില്‍ ട്രെയിനിനുനേരെ കല്ലേറ്. യാത്രക്കാരന്റെ ദേഹത്തു കള്ളിന്റെ കഷ്ണം തെറിച്ചുവീണു. തിരുവനന്തപുരം സെൻട്രലിലേക്ക് വന്ന ചെന്നൈ മെയിലിന് നേരെയാണ് കല്ലേറുണ്ടായത്.
ട്രെയിനിൽ മറ്റാർക്കും പരുക്കുകൾ ഇല്ല. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്. ഉടൻ തന്നെ ആര്‍പിഎഫും തുമ്പ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. എവിടെനിന്നാണ് കല്ലേറ് വന്നതെന്നോ ആരാണ് എറിഞ്ഞതെന്നോ വിവരം ലഭിച്ചിട്ടില്ല.
സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഉടൻ തന്നെ ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസും ആർപിഎഫ് ഉദ്യോഗസ്ഥരും.
















