കോട്ടയം കണമലയിൽ കർണാടകയിൽ നിന്ന് ശബരിമല ദർശനത്തിന് വന്ന തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. കർണാടക ഭന്ദിയാ ജില്ലയിൽ കെആർ പേട്ട താലൂക്കിലെ കിരൺ (21), ഭരത് (22), നാഗേഷ് (45), ലിങ്ക രാജ് (42) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ തീർഥാടകരെ മുണ്ടക്കയത്തുള്ള സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.
33-ഓളം പേർ ബസ്സിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ല. ബസ് ഇറക്കമിറങ്ങി വരുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. ഇതുമൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മൺതിട്ടയിലിടിച്ച് റോഡിലേക്ക് ബസ് മറിയുകയും ആയിരുന്നു. ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
















