എഐ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) വന്നതോടെ എല്ലാ മേഖലകളിലും ജനജീവിതം കൂടുതൽ എളുപ്പമായി. ജോലിയുടെ ഭാരം കുറഞ്ഞു, കൂടുതൽ ചിന്തിക്കേണ്ട ആവശ്യവും വരുന്നില്ല. മനുഷ്യൻ കൃത്യമായി പ്രോംപ്റ്റുകൾ മാത്രം നൽകിയാൽ മതി. കിടിലൻ ഫോട്ടോകളും പോസ്റ്ററുകളും അവർതന്നെ ഡിസൈൺ ചെയ്ത് തരും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോസ്റ്ററുകൾ നിർമിക്കാൻ എഐ നമ്മളെ സഹായിച്ചാലോ ? എങ്ങനെയെന്ന് നോക്കാം.
സ്ഥാനാർഥികളുടേതുപോലെ ആകർഷകമായ പോസ്റ്ററുകൾ എഐ ഇമേജ് ജനറേഷൻ ഉപയോഗിച്ച് എളുപ്പത്തിൽ സൃഷ്ടിക്കാൻ സാധിക്കും. ഇതിനായി താഴെക്കൊടുത്തിരിക്കുന്ന രീതിയിൽ പ്രോംപ്റ്റുകൾ നൽകാവുന്നതാണ്. പക്ഷേ എഐ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ നിർമിക്കുകയാണെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. എഐ ഉപയോഗിച്ച് നിർമിക്കുന്ന എല്ലാ ചിത്രങ്ങളിലും, വിഡിയോകളിലും, ഓഡിയോ സന്ദേശങ്ങളിലും ‘AI Generated’ / ‘Digitally Enhanced’ / ‘Synthetic Content’ എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
വിഡിയോകളിൽ സ്ക്രീനിന് മുകളിലായി ലേബൽ നൽകണം. ചിത്രങ്ങളിൽ കുറഞ്ഞത് 10 ശതമാനം ഡിസ്പ്ലേ ഭാഗത്തെങ്കിലും ലേബൽ ഉണ്ടാകണം. ഓഡിയോയിൽ ആദ്യ 10 ശതമാനം സമയദൈർഘ്യത്തിൽ ലേബൽ വ്യക്തമാക്കണം.
ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം. ഒരാളുടെ രൂപം, ശബ്ദം, സ്വത്വം എന്നിവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മാറ്റിയും അനുമതിയില്ലാതെയും പ്രചരിപ്പിക്കുന്നത് പൂർണമായും നിരോധിച്ചിരിക്കുന്നു.
പാർട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ വ്യാജ ഉള്ളടക്കം കണ്ടെത്തിയാലോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മൂന്നു മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യണം. വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്‌ഫോമുകൾക്ക് റിപ്പോർട്ട് ചെയ്യണം.
എഐ ഉപയോഗിച്ച് നിർമിച്ച എല്ലാ പ്രചാരണ സാമഗ്രികളും സൃഷ്ടിക്കപ്പെട്ട തീയതി, നിർമാതാവിന്റെ വിവരങ്ങൾ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാർട്ടികൾ സൂക്ഷിക്കണം.ഈ നിർദേശങ്ങൾ പാലിച്ചുകൊണ്ട് എഐ ഉപയോഗിച്ച് പ്രചാരണ പോസ്റ്ററുകൾ സൃഷ്ടിക്കാൻ ഈ പ്രോംപ്റ്റുകൾ സഹായകമാകും.
1. Using this Reference Image Create Realistic portrait of a Kerala politician figure standing with folded hands (namaste), warm confident smile, soft spotlight, clean background in {Party Color}. Add subtle {Party Symbol} watermark and clear space below for {Slogan}. Print-quality composition.”
2.”Using this Reference Image Create Kerala leader-style character in traditional kurta, hands folded respectfully, calm expression, clean gradient background in {Party Color}. Include soft rim lighting, minimalistic {Party Symbol} watermark, and header area for {Slogan}. High-resolution poster look.”
3. Using this Reference Image Create Kerala political candidate in white mundu–shirt, doing namaste, friendly eyes, soft glow lighting, neat {Party Color} backdrop. Add faint {Party Symbol} pattern and empty banner space for {Slogan}. Ultra realistic.”
4. Using this Reference Image Create Campaign-style poster of a generic Kerala leader, namaste pose, warm and trustworthy expression, background washed in {Party Color}. Include subtle {Party Symbol} overlay and top-right space for {Slogan}. High print clarity.
















