കൊച്ചിയിൽ 15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാവികൻ അറസ്റ്റിൽ. കൊച്ചി നേവൽ ബേസിൽ നാവികനായ ഹരിയാന റോഹ്തക് സ്വദേശി അമിത് (28) ആണ് അറസ്റ്റിലായത്. ഹാർബർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തു.
കൊച്ചിയില്‍ ജോലി ചെയ്യുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മകളായ പെൺകുട്ടിയെ അമിത് താമസിക്കുന്ന മുണ്ടംവേലിയിലെ വീട്ടിൽ പ്രണയം നടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. എങ്ങനെയാണ് പെൺകുട്ടിയുമായി നാവികനുമായി സൗഹൃദത്തിലായത് എന്ന കാര്യം അന്വേഷിച്ചു വരുകയാണ് എന്നാണ് പോലീസ് പറയുന്നത്.
അമിതിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. നാവികൻ അറസ്റ്റിലായ കാര്യം വെളിപ്പെടുത്തികൊണ്ട് അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കുമെന്നും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്നും നാവികസേന പ്രസ്താവനയിൽ അറിയിച്ചു.
















