ദുബായ്: ദുബായ് വടകര എൻആർഐ ഫോറം പ്രഖ്യാപിച്ച കടത്തനാട്ട് മാധവിയമ്മ കവിതാ പുരസ്‌കാരം ഈ വർഷം കവിയായ കെ. ഗോപിനാഥന്റെ ‘കവിത പടിവാതിലില്ലാത്ത ഒരു വീടാണ്’ എന്ന കവിതാസമാഹാരത്തിന് ലഭിച്ചു.
കുരീപ്പുഴ ശ്രീകുമാർ, മുരളിമംഗലത്ത്, സത്യൻ മാടാക്കര എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.
പുരസ്‌കാരം ഡിസംബറിൽ നടക്കാനിരിക്കുന്ന കടത്തനാട് പ്രവാസി സാഹിത്യോത്സവത്തിൽ ഗോപിനാഥന് സമർപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.
















