വടകര: ത്രിതല പഞ്ചായത്തുതെരഞ്ഞെടുപ്പിനായി തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. മൊത്തം 14 ഡിവിഷനുകളിൽ എട്ട് സീറ്റിൽ സിപിഎം, രണ്ടിൽ സിപിഐ, രണ്ടിൽ ആർജെഡി, ഒരു സീറ്റിൽ എൻസിപി, ഒരു സീറ്റിൽ ഐഎൻഎൽ എന്നിവരാണ് മത്സരിക്കുന്നത്.
ഡിവിഷൻ 1 പൊൻമേരി -കെ.പി.രവീന്ദ്രൻ (സിപിഎം), 2 മംഗലാട്-എ.സമീറ (സിപിഐ), 3 കടമേരി-എൻ.കെ.ചന്ദ്രൻ (സിപിഎം), 4 കാഞ്ഞിരാട്ട് തറ-റീജ കൊയിലോത്ത് (സിപിഎം), 5 തിരുവള്ളൂർ-സുമ തൈക്കണ്ടി (ആർജെഡി), 6 ചെമ്മരത്തൂർ-ഒ.പി.ചന്ദ്രൻ (സിപിഎം), 7 തോടന്നൂർ-ശാന്ത വള്ളിൽ (എൻസിപി), 8 വെള്ളൂക്കരപി-കെ.രേഖ (സിപിഎം), 9 മണിയൂർ-ടി.കെ.അഷറഫ് (സിപിഎം), 10 കുറുന്തോടി-ടി.എൻ.മനോജ് (ആർജെഡി), 11 പാലയാട്-മധുസൂദനൻ മേക്കോത്ത് (സിപിഎം), 12 കുട്ടോത്ത്-എം.ടി.രാജൻ (സിപിഐ), 13 വില്യാപ്പള്ളി-ഷമീമ ജാബിർ (ഐഎൻഎൽ), 14 മയ്യന്നൂർ-നസീമ തട്ടാംകുനി (സിപിഎം). സ്ഥാനാർഥികൾ ഇന്ന് രാവിലെ നാമനിർദേശ പത്രിക സമർപ്പിക്കും.
















