Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ദംഗലിന് ശേഷം ജീവിതം മാറിമറിഞ്ഞു: ബുളീമിയ നെർവോസ എന്ന ഈറ്റിങ് ഡിസോർഡറിനെക്കുറിച്ച് നടി ഫാത്തിമ സന ഷെയ്ഖ്: എന്താണ് ബുളീമിയ നെർവോസ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 19, 2025, 01:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘ദംഗൽ’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്, തനിക്ക് വർഷങ്ങളോളം ‘ബുളീമിയ നെർവോസ’ എന്ന ഈറ്റിങ് ഡിസോർഡർ ഉണ്ടായിരുന്നതായി വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുകയാണ്. നടി റിയ ചക്രവർത്തിയുമായി നടത്തിയ പോഡ്കാസ്റ്റ് ‘ചാപ്റ്റർ 2’ ലാണ് താൻ നേരിട്ട ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഫാത്തിമ തുറന്നുപറഞ്ഞത്. നേരത്തെ, ‘ദംഗൽ’ ഷൂട്ടിങ്ങിനിടെ തനിക്ക് അപസ്മാര രോഗമുണ്ടായിരുന്നതായും, അത് കാരണം ഷൂട്ടിംഗ് പലപ്പോഴും തടസ്സപ്പെട്ടിരുന്നതായും നടി വെളിപ്പെടുത്തിയിരുന്നു.

താൻ രണ്ട് വർഷത്തോളമാണ് ബുളീമിയയുമായി മല്ലിട്ടതെന്ന് ഫാത്തിമ സന ഷെയ്ഖ് പറഞ്ഞു. ‘ദംഗൽ’ സിനിമയ്ക്കുവേണ്ടി ശരീരഭാരം വർധിപ്പിച്ചതിന് ശേഷമാണ് തനിക്ക് ഈ അവസ്ഥ വന്നത്. സിനിമക്കായി മൂന്ന് മണിക്കൂർ പരിശീലനം ചെയ്യുകയും ദിവസവും 2,500-3,000 കലോറി ഭക്ഷണം കഴിക്കുകയും ചെയ്യേണ്ടിവന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞതോടെ പരിശീലനം കുറച്ചെങ്കിലും കലോറി ഉപഭോഗം അതുപോലെ തുടർന്നു. ഇത് ഭക്ഷണത്തോടുള്ള ‘ലവ്-ഹേറ്റ്’ ബന്ധത്തിലേക്ക് തന്നെ എത്തിച്ചതായി നടി പറയുന്നു. ഭക്ഷണം ഒരു ‘കംഫർട്ട് സോൺ’ ആയി മാറിയെന്നും, എന്നാൽ കഴിച്ചുകഴിഞ്ഞാൽ തനിക്ക് തന്നോട് തന്നെ വെറുപ്പ് തോന്നുകയും ചെയ്യുമായിരുന്നു.

ഭക്ഷണം കഴിച്ച ഉടനെ മണിക്കൂറുകളോളം പട്ടിണി കിടക്കുന്ന ശീലം തനിക്ക് ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത മാനസികാവസ്ഥയിലായി. തന്റെ അനാരോഗ്യകരമായ ഭക്ഷണശീലത്തെക്കുറിച്ച് ആദ്യം ചൂണ്ടിക്കാണിച്ചത് ‘ദംഗലിലെ’ സഹതാരം സാന്യ മൽഹോത്ര ആയിരുന്നുവെന്ന് ഫാത്തിമ വെളിപ്പെടുത്തി. ആദ്യമൊന്നും ഈ പ്രശ്നം തിരിച്ചറിഞ്ഞില്ലെങ്കിലും പിന്നീട് താൻ ചെയ്യുന്നത് ശരിയല്ലെന്ന് മനസ്സിലാക്കുകയും, ഈ ശീലം തന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നതായി തിരിച്ചറിയുകയും ചെയ്തുവെന്ന് അവർ കൂട്ടിച്ചേർത്തു.

  • എന്താണ് ബുളീമിയ നെർവോസ?

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരമായ ഒരു ഈറ്റിങ് ഡിസോർഡർ ആണ് ബുളീമിയ നെർവോസ. ഈ രോഗം ബാധിച്ച വ്യക്തികൾ, ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ അളവിൽ ഭക്ഷണം അനിയന്ത്രിതമായി കഴിക്കുകയും (Binge eating), അതിനെത്തുടർന്ന് തടി കുറയ്ക്കുന്നതിനായി ഛർദ്ദിക്കുക, അമിതമായി വ്യായാമം ചെയ്യുക, പട്ടിണി കിടക്കുക തുടങ്ങിയ അനാരോഗ്യകരമായ പ്രതിവിധികൾ (Compensatory behaviors) സ്വീകരിക്കുകയും ചെയ്യുന്നു. ബുളീമിയ ബാധിച്ചവർ രഹസ്യമായി ഭക്ഷണം കഴിക്കാനാണ് സാധ്യത. അമിതമായി ഭക്ഷണം കഴിക്കുമ്പോൾ അവർ മാനസികമായി തളരുകയും, നാണക്കേട്, കുറ്റബോധം, ആത്മാഭിമാനമില്ലായ്മ തുടങ്ങിയ കടുത്ത മാനസിക പ്രയാസങ്ങളിലൂടെ കടന്നുപോകുകയും ചെയ്യാം.

  • ഇതിന്റെ ലക്ഷണങ്ങളും അപകടസാധ്യതകളും

അനിയന്ത്രിതമായി വലിയ അളവിൽ ഭക്ഷണം കഴിക്കുകയും അത് നിയന്ത്രിക്കാൻ സാധിക്കാതെ വരികയും ചെയ്യുക, ഭക്ഷണം കഴിച്ചതിന് ശേഷം അമിതമായി വ്യായാമം ചെയ്യുകയോ പട്ടിണി കിടക്കുകയോ ചെയ്യുക എന്നിവയെല്ലാം ബുളീമിയയുടെ പ്രധാന ലക്ഷണങ്ങളാണ്. ജനിതക, മാനസിക, സാമൂഹിക ഘടകങ്ങൾ ഇതിന് കാരണമാകാമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. ശരീരഭാരത്തെക്കുറിച്ചുള്ള ഉത്കണ്ഠ, സാമൂഹിക സമ്മർദ്ദങ്ങൾ, അല്ലെങ്കിൽ വിഷാദം, ഉത്കണ്ഠ തുടങ്ങിയ മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങളുടെ ചരിത്രം എന്നിവയൊക്കെ ബുളീമിയയുടെ അപകടസാധ്യത വർധിപ്പിക്കുന്നു.

  • ഇവയുടെ ചികിത്സയും പ്രതിരോധവും

ബുളീമിയ നെർവോസ സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കിൽ, ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ, ദഹനനാള പ്രശ്‌നങ്ങൾ അതായത് ആസിഡ് റിഫ്‌ലക്‌സ്, മലബന്ധം, പല്ലുകൾക്കും മോണകൾക്കുമുണ്ടാകുന്ന കേടുപാടുകൾ, വിഷാദം, ആത്മഹത്യാ ചിന്തകൾ ഉൾപ്പെടെയുള്ള കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. തെറാപ്പി, പോഷകാഹാര കൗൺസിലിംഗ്, മരുന്നുകൾ എന്നിവ ഉപയോഗിച്ച് ഈ രോഗാവസ്ഥ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും. രോഗം നേരത്തെ കണ്ടെത്തുന്നത് ദീർഘകാല ആരോഗ്യപ്രശ്‌നങ്ങൾ തടയാൻ സഹായിക്കും.

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

Tags: ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്BULIMIA NERVOSAബുളീമിയ നെർവോസEATING DISORDERഈറ്റിങ് ഡിസോർഡർDHANGAL MOVIEദംഗൽANWESHANAM NEWSACTRESS FATHIMA SANA SHAIK

Latest News

കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ല: ബിനോയ് വിശ്വം

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

സംഘപരിവാർ ബന്ധാരോപണം കടുപ്പത്തിൽ; ശേഷാദ്രിനാഥ് നിയമനം പരിശോധിക്കാൻ ഹൈക്കമാൻഡ്

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies